ടാ​റിം​ഗി​ന് പി​ന്നാ​ലെ റോ​ഡ് ത​ക​ർ​ന്നു; അപകടാവസ്ഥയിലായ റോഡ് വീണ്ടും  ടാർ ചെയ്യണമെന്നാവശ്യപ്പെട്ട്  പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്

ത​ല​പ്പു​ഴ: ടാ​റിം​ഗ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ റോ​ഡ് ത​ക​ർ​ന്നു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ക്ക​ര ശി​വ​ഗി​രി റോ​ഡാ​ണ് ടാ​റിം​ഗി​ന് പി​ന്നാ​ലെ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ​ത്. ടാ​റിം​ഗ് മു​ഴു​വ​ൻ ഇ​ള​കി റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഈ ​റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്പോ​ൾ റോ​ഡ് താ​ഴ്ന്നു പോ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ല്ലു​ക​ൾ പാ​കി ഉ​റ​പ്പി​ക്കാ​തെ ക്വാ​റി​യി​ൽ നി​ന്നു​ള്ള പൊ​ടി​മാ​ത്രം അ​ടി​യി​ൽ ഇ​ട്ട് അ​തി​ന് മേ​ലെ വെ​റും അ​ര​യി​ഞ്ച് ക​ന​ത്തി​ലാ​ണ് ടാ​റിം​ഗ് ചെ​യ്ത​ത്. നൂ​റ് മീ​റ്റ​ർ റോ​ഡാ​ണ് ക​ഴി​ഞ്ഞ മാ​സം ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

ടാ​ർ ചെ​യ്ത​തി​ന് ശേ​ഷം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്ത അ​ന്ന് ത​ന്നെ റോ​ഡ് പൊ​ട്ടി ത​ക​രു​ക​യാ​യി​രു​ന്നു. ടാ​റിം​ഗ് ചെ​യ്ത മു​ഴു​വ​ൻ ഭാ​ഗ​വും ത​ക​ർ​ന്നു. ഈ ​റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് ത​ക​ർ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഇ​ടി​ക്ക​ര​യി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന ഈ ​റോ​ഡ് തി​ണ്ടു​മ്മ​ലി​ലാ​ണ് എ​ത്തു​ന്ന​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന പേ​റു​ക​യാ​ണ്. 400 മീ​റ്റ​ർ നി​ല​വി​ൽ ക​ല്ലും പാ​കി​യി​ട്ടു​ണ്ട്. ബാ​ക്കി വ​രു​ന്ന ര​ണ്ട് കി​ലോ​മീ​റ്റ​ർ പൂ​ർ​ണ​മാ​യും മ​ണ്‍ റോ​ഡാ​ണ്.

ഇ​ടി​ക്ക​ര, ശി​വ​ഗി​രി, തെ​ക്കേ​ക്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​റോ​ഡ്. ടാ​റിം​ഗ് ചെ​യ്ത 100 മീ​റ്റ​ർ റോ​ഡ് വീ​ണ്ടും റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Related posts