സൈബര്‍ സെല്‍ വഴി ജയിലിലേക്കും ഇതേ സോഷ്യല്‍മീഡിയ വഴി ഒരു പ്രമോഷനും ഞാന്‍ തരാം! റേഡിയോ ജോക്കിയായ പെണ്‍കുട്ടി സൈബര്‍ ഞരമ്പുരോഗിയ്ക്ക് കൊടുത്ത എട്ടിന്റെ പണി

ആരെയും അസഭ്യം പറയാനും വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറയാനുമുള്ള ഒരിടമായി മാറിയിരിക്കുകയാണ് ഇന്ന് പലര്‍ക്കും സോഷ്യല്‍മീഡിയ. പ്രത്യേകിച്ച് സ്ത്രീകളുടെയും സിനിമാതാരങ്ങളുടെയും നേര്‍ക്കാണ് അവരുടെ ആക്രമണം കൂടുതല്‍.

ഇത്തരത്തിലുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാനും ഇന്ന് സ്ത്രീകള്‍ തയാറാവുന്നുണ്ട്.

നടി പാര്‍വതി, ഗായിക അമൃത സുരേഷ്, ബാലതാരം നന്ദന വര്‍മ്മ തുടങ്ങിയവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടന്ന ആക്രമണവും അതിന് അവര്‍ നല്‍കിയ മറുപടികളും ഏറെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ പ്രതികരിക്കുന്നുവെന്നതിന്റെ പേരില്‍ മാത്രം പലപ്പോഴും സംഘം ചേര്‍ന്നുള്ള അക്രമം തന്നെയാണുണ്ടാവാറുള്ളത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ക്ലബ് എഫ്.എം ആര്‍.ജെ പാര്‍വതിയുടെ അനുഭവം.

കഴിഞ്ഞദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തുവെന്നെതിന്റെ പേരിലാണ് പാര്‍വതിക്ക് ഇത്തരമൊരു സൈബര്‍ അക്രമണത്തിന് ഇരയാകേണ്ടി വന്നത്. മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ നല്ല മറുപടി തന്നെയാണ് അവര്‍ തിരിച്ച് നല്‍കിയത്.

കമന്റിട്ടവരുടെ സ്‌ക്രീന്‍ഷോട്ടും അതിന് പാര്‍വതി നല്‍കിയ മറുപടിയും അടക്കമാണ് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിതൊക്കെ…

Related posts