പു​റ​ത്തേ​ക്കി​റ​ങ്ങി തി​രി​ച്ചു വ​ന്ന​പ്പോ​ഴേ​ക്കും ന​ഷ്ട​പ്പെ​ട്ട​ത് 15 പ​വ​ൻ; പ​രാ​തി ന​ൽ​കി ഒ​രു രാ​ത്രി പി​ന്നി​ട്ട​പ്പോ​ൾ അ​ല​മാ​രി​യി​ൽ മോ​ഷ​ണ മു​ത​ൽ;​തി​രി​ച്ചു വ​ന്ന മ​ന്ത്രി​ക വി​ദ്യ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന് പോ​ലീ​സും

 


സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി​യൊ​രു പ​തി​ന​ഞ്ചു​പ​വ​ന്‍റെ മോ​ഷ​ണ​ക്ക​ഥ. മോ​ഷ​ണം പോ​യ സ്വ​ർ​ണം ഒ​ടു​വി​ൽ വീ​ട്ടി​ന​ക​ത്തെ അ​ല​മാ​രി​യി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്നും കി​ട്ടി​യെ​ന്നു വീ​ട്ടു​കാ​ർ.

പു​ല്ല​ഴി​യി​ലാ​ണു വീ​ടി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തുക​ട​ന്ന് പ​തി​ന​ഞ്ചു പ​വ​ൻ ക​വ​ർ​ന്ന​താ​യി വീ​ട്ടു​കാ​ർ വെ​സ്റ്റ് പോ​ലീ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.

പു​ല്ല​ഴി കോ​ൾ​പ​ട​വി​നു സ​മീ​പം പാ​ല​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​മോ​ന്‍റെ ഭാ​ര്യ ശ്രീ​മ​തി​യു​ടെ വീ​ട്ടി​ലെ സ്വ​ർ​ണ​മാ​ണ് കാ​ണാ​തെ പോ​യ​ത്. ശ്രീ​മ​തി പാ​ട​ത്തേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു​വ​ത്രെ ക​വ​ർ​ച്ച.

പ​രാ​തി കി​ട്ടി​യ​തി​നെതു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ന​ക​ത്തേ​ക്കു മ​റ്റാ​രും ക​യ​റി തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​ൻ ഒ​രു രാ​ത്രി​യും ഒ​രു പ​ക​ലും വീ​ടി​നു കാ​വ​ലേ​ർ​പ്പെ​ടു​ത്തി.

പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ബാ​ത്ത് റൂ​മി​ന്‍റെ ലോ​ക്കും കു​റ്റി​ക​ളും പ​റ​ന്പി​ൽനി​ന്നൊ​രു ലു​ങ്കി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ഇ​ന്ന​ല​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ എ​സി​പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലീ​സു​മെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​കെ പോ​യ​തി​നുശേ​ഷം വീ​ട്ടി​ന​ക​ത്തു ക​യ​റി​യ വീ​ട്ട​മ്മ​യ്ക്ക് അ​ല​മാ​ര​യി​ലെ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നു സ്വ​ർ​ണം തി​രി​ച്ചു​കി​ട്ടി​യ​ത്രെ.

തു​ട​ർ​ന്ന് ഇ​വ​ർ പ​രാ​തി ന​ൽ​കി​യ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു സ്വ​ർ​ണം കി​ട്ടി​യെ​ന്ന് അ​റി​യി​ച്ചു.ക​വ​ർ​ന്ന സ്വ​ർ​ണം ആ​രെ​ങ്കി​ലും പോ​ലീ​സി​നെ ഭ​യ​ന്നു തി​രി​കെ വീ​ട്ടി​ൽ കൊ​ണ്ടു​വച്ച​താ​ണോ എ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്.

അ​തി​നാ​ൽ മോ​ഷ​ണം പോ​യെ​ന്നു ക​രു​തി​യ സ്വ​ർ​ണം തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും ചി​ല​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment