കേരളത്തെ മറക്കില്ല, വീണ്ടും മടങ്ങിവരും.! കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരന്‍ രോഗം ഭേദമായി ആശുപത്രി വിട്ടു; കേരളത്തിന് നന്ദി പറഞ്ഞ് റോബര്‍ട്ടോ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​റ്റാ​ലി​യ​ൻ പൗ​ര​ൻ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​റ്റാ​ലി​യ​ൻ പൗ​ര​ൻ റോ​ബ​ർ​ട്ടോ തൊ​മാ​സ്സോ ആ​ശു​പ​ത്രി വി​ട്ട​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ് വ​ന്നി​രു​ന്ന​ത്.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മേ​യ​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് യാ​ത്ര അ​യ​പ്പ് ന​ൽ​കി. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ഷൈ​ല​ജ​യ്ക്കും ത​ന്നെ പ​രി​ച​രി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും റോ​ബ​ർ​ട്ടോ ന​ന്ദി പ​റ​ഞ്ഞു.

ന​ല്ല ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വു​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും കേ​ര​ള​ത്തെ മ​റ​ക്കി​ല്ലെ​ന്നും വീ​ണ്ടും മ​ട​ങ്ങി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​ക്ക് മാ​റ്റി​യ​ത്.

Related posts

Leave a Comment