മൂന്നു പെണ്‍ റോബോട്ടുകളും ഒരു കുട്ടി റോബോട്ടും! സിനിമാതാരം മണിയന്‍പിള്ള രാജുവിന്റെ നേതൃത്വത്തില്‍ കേരളത്തിലാദ്യമായി റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന റസ്റ്റോറന്റ്

ക​ണ്ണൂ​ർ:​ സി​നി​മാതാ​രം മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി റോ​ബോ​ട്ടു​ക​ൾ ഭ​ക്ഷ​ണം വി​ള​ന്പു​ന്ന റ​സ്റ്റോ​റ​ന്‍റ് “ബീ ​അ​റ്റ് ക​വി​സോ’ ഇ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.​ ക​ണ്ണൂ​ർ ഗോ​പാ​ൽ സ്ട്രീ​റ്റി​ൽ ക​ലി​ക്കോ​ട​ൻകാ​വ് റോ​ഡി​ലാ​ണ് റ​സ്റ്റോ​റ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

​ ചൈ​ന​യി​ൽനി​ന്ന് ഇ​റ​ക്കു​മ​തിചെ​യ്ത മൂ​ന്നു പെ​ൺ റോ​ബോ​ട്ടു​ക​ളും കു​ട്ടി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ന്നു ര​സി​ക്കാ​ൻ ഒ​രു കു​ട്ടി റോ​ബോ​ട്ടു​മു​ണ്ട്.​ അ​ലീ​ന, ഹെ​ല​ൻ, ജെ​യി​ൻ എ​ന്നീ പേ​രു​ക​ളാ​ണ് റോ​ബോ​ട്ടു​ക​ൾക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ പൂ​ർ​ണ​മാ​യും സെ​ൻ​സ​റി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. ‌റോ​ബോ​ട്ടു​ക​ളു​ടെ കൈ​യി​ൽ കൊ​ടു​ത്തുവി​ടു​ന്ന ഭ​ക്ഷ​ണം കൃ​ത്യ​മാ​യ രീ​തി​യി​ൽ തീ​ൻ​മേ​ശ​യി​ൽ എ​ത്തി​ക്കും.​

ത​റ​യി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക മാ​ഗ്‌ന​റ്റി​ക് ഷീ​ൽ​ഡി​ലൂ​ടെ​യാ​ണ് റോബോട്ടുകൾ സഞ്ചരിക്കുക.​ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നെ കൂ​ടാ​തെ വ​ള​പ​ട്ട​ണം സ്വ​ദേ​ശി സി.​വി. സിനാ​മു​ദ്ദീ​ൻ, ഭാ​ര്യ സ​ജ്മ നി​സാം, പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി എം.​കെ.വി​നീ​ത് എ​ന്നി​വ​രാ​ണ് മ​റ്റു പാർ​ട്ണ​ർ​മാ​ർ.​ കൂ​ടാ​തെ വീ​ട്ട​മ്മ​മാ​ർ പാ​കംചെ​യ്യു​ന്ന കേ​ക്കും ഇ​വി​ടെ ല​ഭി​ക്കും.​

ഇ​തി​നാ​യി ബേ​ക്കിംഗ് മ​മ്മി എ​ന്ന സ്റ്റാ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നസ​മ​യം.​ പ്ര​ത്യേ​ക​ത​ക​ൾ പ​ല​തുമുണ്ടെ​ങ്കി​ലും അ​ധി​കവി​ല ഈ​ടാ​ക്കി​ല്ലെ​ന്ന് മ​ണി​യ​ൻ​പി​ള്ള രാ​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ സി.​വി. സി​നാ​മു​ദ്ദീ​ൻ, ഭാ​ര്യ സ​ജ്മ നി​സാം, എം.​കെ. വി​നീത് ​എ​ന്നി​വ​രും പത്രസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.

Related posts