ഡോക്‌‌ടർ ദമ്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ യുവാവ് പോലീസ് പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: യു​വ ഡോ​ക്‌‌ടർ​ ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൊ​ബൈ​ൽ ഫോണിൽ പ​ക​ർ​ത്തി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ർ​പ്പൂ​ക്ക​ര ക​സ്തൂ​ർ​ബ ജം​ഗ​്ഷ​നി​ൽ മു​തി​ര​ക്കാ​ലാ​യി​ൽ രോ​ഹി​ത്തി(23)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20നാ​യി​രു​ന്നു സം​ഭ​വം.

ഡോ​ക്‌‌ടർ​മാ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ പാ​ര​പ്പെ​റ്റി​ൽ മൊ​ബൈ​ൽ വ​ച്ച​ശേ​ഷം, സ്വ​കാ​ര്യ​ത പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. പ​ക​ർ​ത്തി​യ ചി​ത്രം സു​ഹൃ​ത്തി​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വം ദി​വ​സം ആ​രോ മൊ​ബൈ​ലു​മാ​യി പാ​ര​പ്പെ​റ്റി​ൽ നി​ൽക്കു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ യു​വ​തി​ ഇ​റ​ങ്ങി വ​ന്ന​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡോ​ക്‌‌ടർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ത്തി.

ഇ​വ​രോ​ടൊ​പ്പം പ്ര​തി​യു​മു​ണ്ടാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഡോക്‌‌ട​ർ പ്ര​തി​യു​ടെ ക​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ടോ​ർ​ച്ച് അ​ടി​ച്ചു നോ​ക്കാ​നെ​ന്ന പേ​രി​ൽ​വാ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ഫോ​ണി​ൽ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത പ​ക​ർ​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് രാ​ത്രി ത​ന്നെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​ധാ​ന പ്ര​തി​യു​ടെ സു​ഹൃ​ത്ത് അ​ൻ​സ​ലി​നെ (25) പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളും റി​മാ​ൻ​ഡി​ലാ​ണ്. രോ​ഹി​ത്ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സു​ഹൃ​ത്താ​യ അ​ൻ​സ​ലി​ന് അ​യ​ച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു.

അ​ൻ​സ​ലി​നെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ മ​റ്റ് ചി​ല ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് അ​ൻ​സ​ലി​നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഒ​ളി​വി​ൽ​പ്പോ​യ രോ​ഹി​ത്തി​നെ ഇ​ന്ന​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ക്ലീ​റ്റ​സ് കെ. ​ജോ​സ​ഫ്, എ​സ്ഐ​മാ​രാ​യ കെ.​ദീ​പ​ക്, പ്ര​ശാ​ന്ത്, സ​ജി​മോ​ൻ, സ​ജി, തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment