അർധ സെഞ്ചുറിയിൽ സെഞ്ചുറി; സി​​ക്സ് ഹി​​റ്റ്മാ​​നായി ക്യാപ്റ്റൻ രോഹിത് ശർമ


ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ലെ അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ 61 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ രാ​​ജ്യാ​​ന്ത​​ര അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ട്ടം മൂ​​ന്ന​​ക്ക​​ത്തി​​ലെ​​ത്തി.

രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി എ​​ണ്ണ​​ത്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​റാ​​ണ് രോ​​ഹി​​ത്. 54 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും എ​​ട്ട് ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ രോ​​ഹി​​ത് 61 റ​​ണ്‍​സ് നേ​​ടി​​യ​​ത്.

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (164), രാ​​ഹു​​ൽ ദ്രാ​​വി​​ഡ് (146), വി​​രാ​​ട് കോ​​ഹ്‌​ലി (137), ​സൗ​​ര​​വ് ഗാം​​ഗു​​ലി (107), എം.​​എ​​സ്. ധോ​​ണി (108) എ​​ന്നി​​വ​​രാ​​ണ് നേ​​ര​​ത്തേ രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​കൊ​​ണ്ട് സെ​​ഞ്ചു​​റി തി​​ക​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.

60

2023 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സി​​ക്സ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​നു​​ട​​മ​​യാ​​യ രോ​​ഹി​​ത് ശ​​ർ​​മ പു​​തി​​യൊ​​രു നാ​​ഴി​​ക​​ക്ക​​ല്ലി​​ൽ. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന് എ​​തി​​രേ ര​​ണ്ട് സി​​ക്സ​​ർ പ​​റ​​ത്തി​​യ രോ​​ഹി​​ത് ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 60 സി​​ക്സ് തി​​ക​​ച്ചു. ഇ​​തോ​​ടെ ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സി​​ക്സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് രോ​​ഹി​​ത് സ്വ​​ന്ത​​മാ​​ക്കി.

2015ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം എ​​ബി ഡി​​വി​​ല്യേ​​ഴ്സ് 58 സി​​ക്സ് അ​​ടി​​ച്ച​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. ഏ​​ക​​ദി​​ന ക​​രി​​യ​​ർ സി​​ക്സി​​ൽ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി (351), ക്രി​​സ് ഗെ​​യ്ൽ (331) എ​​ന്നി​​വ​​ർ​​ക്ക് പി​​ന്നി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് രോ​​ഹി​​ത് (316).

സ​​ച്ചി​​നൊ​​പ്പം

ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ര​​ണ്ട് എ​​ഡി​​ഷ​​നി​​ൽ 500ലധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് മാ​​ത്രം ബാ​​റ്റ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലും രോ​​ഹി​​ത് എ​​ത്തി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റാ​​ണ് ഈ ​​നേ​​ട്ടം ആ​​ദ്യ​​മാ​​യി സ്വ​​ന്ത​​മാ​​ക്കി​​യ താ​​രം. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന് എ​​തി​​രാ​​യ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ രോ​​ഹി​​ത് ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 503 റ​​ണ്‍​സ് നേ​​ടി. 2019 ലോ​​ക​​ക​​പ്പി​​ൽ 648 റ​​ണ്‍​സ് രോ​​ഹി​​ത് നേ​​ടി​​യി​​രു​​ന്നു.

1996 ലോ​​ക​​ക​​പ്പി​​ൽ 523ഉം 2003 ​​ലോ​​ക​​ക​​പ്പി​​ൽ 673ഉം ​​റ​​ണ്‍​സ് വീ​​തം നേ​​ടി​​യാ​​ണ് സ​​ച്ചി​​ൻ റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​ നേ​​ടി​​യ​​ത്.

ആ​​ദ്യ ഇ​​ന്ത്യ​​ൻ

ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​രു എ​​ഡി​​ഷ​​നി​​ൽ 500ല​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ എ​​ന്ന നേ​​ട്ട​​വും രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു സ്വ​​ന്തം. ലോ​​ക​​ത്തി​​ൽ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന അ​​ഞ്ചാ​​മ​​ത് ക്യാ​​പ്റ്റ​​നാ​​ണ് രോ​​ഹി​​ത്.

2019ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (578), ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​രോ​​ണ്‍ ഫി​​ഞ്ച് (507), 2007ൽ ​​ശ്രീ​​ല​​ങ്ക​​യു​​ടെ മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​നെ (548), ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ റി​​ക്കി പോ​​ണ്ടിം​​ഗ് (539) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ ക്യാ​​പ്റ്റ​ന്മാ​​ർ.

Related posts

Leave a Comment