ദീ​​പാ​​വ​​ലിയിൽ റി​​ക്കാ​​ർ​​ഡു​​ക​​ൾ പൊ​​ട്ടി​​ച്ചി​​ത​​റി; ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒൻപത് ജ​​​യം നേടി ഇന്ത്യ

 

ബം​​ഗ​​ളൂ​​രു: ദീ​​പാ​​വ​​ലി വെ​​ടി​​ക്കെ​​ട്ടു​​മാ​​യി ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ക​​ർ​​ത്താ​​ടി​​യ​​പ്പോ​​ൾ റി​​ക്കാ​​ർ​​ഡു​​ക​​ൾ പൊ​​ട്ടി​​ച്ചി​​ത​​റി.

ബൗ​​ണ്ട​​റി​​ക​​ളും സി​​ക്സ​​റു​​ക​​ളും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ ബാ​​റ്റി​​ൽ​​നി​​ന്നു പാ​​ഞ്ഞ​​പ്പോ​​ൾ ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ 50 ഓ​​വ​​റി​​ൽ പി​​റ​​ന്ന​​ത് നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 410 റ​​ണ്‍​സ്.

ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നാ​​ലാ​​മ​​ത് സ്കോ​​റാ​​ണി​​ത്. ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒ​​​ന്പ​​​ത് ജ​​​യം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച് ഇ​​​ന്ത്യ ലീ​​​ഗ് റൗ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ലീ​​​ഗ് റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ 160 റ​​​ൺ​​​സി​​​ന് ഇ​​​ന്ത്യ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ കീ​​​ഴ​​​ട​​​ക്കി. സ്കോ​​​ർ: ഇ​​​ന്ത്യ 50 ഓ​​​വ​​​റി​​​ൽ 410/4. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് 47.5 ഓ​​​വ​​​റി​​​ൽ 250.

ഗം​​ഭീ​​ര തു​​ട​​ക്കം

ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും (54 പ​​ന്തി​​ൽ 61) ശു​​ഭ്മാ​​ൻ ഗി​​ല്ലും (32 പ​​ന്തി​​ൽ 51) 11.5 ഓ​​വ​​റി​​ൽ 100 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്താ​​ണ് പി​​രി​​ഞ്ഞ​​ത്. ബൗ​​ണ്ട​​റി ലൈ​​നി​​ൽ ഉ​​ജ്വ​​ല​​മാ​​യ ഒ​​രു ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റെ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ച​​ത്. സ്കോ​​ർ​​ ബോ​​ർ​​ഡി​​ൽ 29 റ​​ണ്‍​സുകൂ​​ടി ചേ​​ർ​​ന്ന​​തോ​​ടെ രോ​​ഹി​​ത്തും മ​​ട​​ങ്ങി.

തു​​ട​​ർ​​ന്ന് മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി (56 ​പ​​ന്തി​​ൽ 51) – ശ്രേ​​യ​​സ് അ​​യ്യ​​ർ (94 പ​​ന്തി​​ൽ 128 നോ​​ട്ടൗ​​ട്ട്) കൂ​​ട്ടു​​കെ​​ട്ട് ഇ​​ന്ത്യ​​ൻ സ്കോ​​ർ 200ലെ​​ത്തി​​ച്ചു. 28.4 ഓ​​വ​​റി​​ൽ 200ൽ ​​നി​​ൽ​​ക്കേ കോ​​ഹ്‌​ലി​​യെ റി​​യൂ​​ൾ​​ഫ് വാ​​ൻ​​ഡെ​​ർ മെ​​ർ​​വ് ബൗ​​ൾ​​ഡാ​​ക്കി. അ​​തോ​​ടെ അ​​ഞ്ചാം ന​​ന്പ​​റാ​​യി കെ.​​എ​​ൽ. രാ​​ഹു​​ൽ ക്രീ​​സി​​ൽ. ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് കൂ​​ട്ടു​​കെ​​ട്ടാ​​യി ശ്രേ​​യ​​സ് അ​​യ്യ​​റും കെ.​​എ​​ൽ. രാ​​ഹു​​ലും (64 പ​​ന്തി​​ൽ 102) ത​​ക​​ർ​​ത്താ​​ടു​​ന്ന​​താ​​ണ് പി​​ന്നീ​​ടു ക​​ണ്ട​​ത്.

റി​​ക്കാ​​ർ​​ഡ് കൂ​​ട്ടു​​കെ​​ട്ട്

ലോ​​ഗ​​ണ്‍ വാ​​ൻ ബീ​​ക്കി​​നെ മി​​ഡ് വി​​ക്ക​​റ്റി​​നു മു​​ക​​ളി​​ലൂ​​ടെ ഗാ​​ല​​റി​​യി​​ലേ​​ക്ക് പ​​റ​​ത്തി​​യാ​​ണ് കെ.​​എ​​ൽ. രാ​​ഹു​​ൽ സെ​​ഞ്ചു​​റി​​യി​​ലേ​​ക്ക് കു​​തി​​ച്ചെ​​ത്തി​​യ​​ത്. നേ​​രി​​ട്ട 40-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു രാ​​ഹു​​ൽ 50 തി​​ക​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 50ൽ​​നി​​ന്ന് 100ലേ​​ക്ക് എ​​ത്താ​​ൻ തു​​ട​​ർ​​ന്ന് 22 പ​​ന്ത് മാ​​ത്ര​​മാ​​യി​​രു​​ന്നു രാ​​ഹു​​ലി​​നു വേ​​ണ്ടി​​വ​​ന്ന​​ത്.

48-ാം പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച ശ്രേ​​യ​​സ് അ​​യ്യ​​ർ നേരിട്ട 84 പ​​ന്തി​​ൽ ശ​​ത​​കം പൂ​​ർ​​ത്തി​​യാ​​ക്കി. നാ​​ലാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 128 പ​​ന്തി​​ൽ 208 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.

ഒ​​രു ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി നാ​​ലും അ​​ഞ്ചും ബാ​​റ്റ​​ർ​​മാ​​ർ സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത് ഇ​​തു നാ​​ലാം ത​​വ​​ണ​​യാ​​ണ്. 2017ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ യു​​വ​​രാ​​ജ് സിം​​ഗും എം.​​എ​​സ്. ധോ​​ണി​​യു​​മാ​​യി​​രു​​ന്നു അ​​വ​​സാ​​ന​​മാ​​യി ഒ​​രു ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി നാ​​ല് അ​​ഞ്ച് ന​​ന്പ​​റി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ​​വ​​ർ.

അ​​ച്ഛ​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​ക​​ന്

64 പ​​ന്തി​​ൽ നാ​​ല് സി​​ക്സും 11 ഫോ​​റും അ​​ട​​ക്കം 102 റ​​ണ്‍​സ് നേ​​ടി​​യ രാ​​ഹു​​ൽ ബാ​​സ് ഡി ​​ലീ​​ഡി​​ന്‍റെ പ​​ന്തി​​ൽ പു​​റ​​ത്താ​​യി. ഇ​​തോ​​ടെ ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന നെ​​ത​​ർ​​ല​​ൻ​​ഡ്സ് താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് (15 വി​​ക്ക​​റ്റ്) ബാ​​സ് ഡി ​​ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. അ​​ച്ഛ​​ൻ ടിം ​​ഡി ലീ​​ഡി​​ന്‍റെ (14) പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ബാ​​സ് ഡി ​​ലീ​​ഡ് തി​​രു​​ത്തി​​യ​​ത്.

അ​നാ​യാ​സ ജ​യം പ്ര​തീ​ക്ഷി​ച്ച് പ​ന്ത് കൈ​യി​ലെ​ടു​ത്ത ഇ​ന്ത്യ​യു​ടെ വ​ഴി​യി​ൽ നെ​ത​ർ​ല​ൻ​ഡ്സ് ബാ​റ്റ​ർ​മാ​ർ വി​ല​ങ്ങു തീ​ർ​ത്തു. ഈ ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത് 200നു ​മു​ക​ളി​ൽ റ​ണ്‍​സ് സ്കോ​ർ ചെ​യ്ത ഏ​ക ടീ​മും നെ​ത​ർ​ല​ൻ​ഡ്സാ​ണ്.

തേ​ജാ നി​ദാ​മ​നു​രു (54), സി​ബ്രാ​ൻ​ഡ് എ​ങ്ക​ൽ​ബ്രെ​ച്ച് (45), കോ​ളി​ൻ അ​ക​ർ​മാ​ൻ (35), മാ​ക് ഒ​ഡൗ​ഡ് (30) എ​ന്നി​വ​രാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​നാ​യി തി​ള​ങ്ങി​യ​ത്. ഇ​ന്ത്യ​ക്കാ​യി ബും​റ, സി​റാ​ജ്, കു​ൽ​ദീ​പ് യാ​ദ​വ്, ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഷ​മി​ക്ക് വി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല. രോ​ഹി​ത്, കോ​ഹ്‌​ലി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.

Related posts

Leave a Comment