കുട്ടികളായാൽ ഇങ്ങനെ വേണം; ദാഹിച്ചെത്തുന്നവർക്ക് സൗജന്യമായി മോരുംവെള്ളം വിതരണം ചെയ്ത് റോസ് മേരിയും റോണിയും

ത​ല​യോ​ല​പ്പ​റ​ന്പ്: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു​കൂ​ടി വെ​യി​ലേ​റ്റ് ത​ള​ർ​ന്നു ക​ട​ന്നു പോ​കു​ന്ന​വ​ർ​ക്ക് ദാ​ഹ​ജ​ലം ന​ൽ​കി സാ​ന്ത്വ​ന​മേ​കാ​ൻ വ​ഴി​യോ​ര​ത്ത് മോ​രും വെ​ള​ള​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ.

ത​ല​യോ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പു​ലി​ക്കോ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ​യും ഡെ​യ്സി​യു​ടേ​യും മ​ക്ക​ളാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി റോ​സ് മേ​രി, റോ​ണി എ​ന്നി​വ​രാ​ണ് വ​ഴി​പോ​ക്ക​രു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​ത്. ത​ല​യോ​ല​പ്പ​റ​ന്പ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ​യും വാ​ഹ​ന ഡ്രൈ​വ​റാ​ണ് ജോ​സ​ഫ്.

അ​ഞ്ചു വ​ർ​ഷം മു​ന്പ് വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് വീ​ടി​നു മു​ന്നി​ലൂടെ ന​ട​ന്ന് അ​വ​ശ​രാ​യി പോ​കു​ന്ന വ​യോ​ധി​ക​രെ ക​ണ്ട​പ്പോ​ൾ ദാ​ഹ​മ​ക​റ്റാ​ൻ വെ​ള്ളം ന​ൽ​കി​യ​പ്പോ​ൾ അ​വ​ർ​ക്കു​ണ്ടാ​യ ആ​ശ്വാ​സ​ത്തി​ന്‍റെ ക​ണ്‍​തി​ള​ക്കം ക​ണ്ടാ​ണ് റോ​സ്മേ​രി കു​ടി​നീ​ർ വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ൽ​പ്പ​ര​നാ​യ ജോ​സ​ഫ് മ​ക​ളു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ത്തു. ത​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു പ​ങ്ക് ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു​വ​ർ​ഷ​മാ​യി വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ജോ​സ​​ഫും ഭാ​ര്യ ഡെ​യ്സി​യും മോ​രും വെ​ള്ള​മു​ണ്ടാ​ക്കി മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്നു. രാ​വി​ലെ 11 മു​ത​ൽ ഇ​വ​ർ​ മോ​രു​ം വെ​ള്ളം വി​ത​ര​ണം​ ആ​രം​ഭി​ക്കും.

ഹൃ​ദ​യ​ത്തി​ൽ നന്മയു​ടെ വ​റ്റാ​ത്ത ഉ​റ​വ സൂ​ക്ഷി​ക്കു​ന്ന റോ​സ് മേ​രി​യു​ടേ​യും റോ​ണി​യു​ടേ​യും സമീപത്തെത്തി ദാ​ഹ​മ​ക​റ്റു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി ഏ​റു​ന്പോ​ൾ ഒ​രു​നാ​ടു മു​ഴു​വ​ൻ ഇ​വ​രെ സ്നേ​ഹ​ത്താ​ൽ പൊ​തി​യു​ന്നു.

 

Related posts