കാത്തിരിക്കാൻ പഠിപ്പിച്ചവൻ! അ​ടി​മു​ടി മാ​റ്റ​ത്തോ​ടെ വീ​ണ്ടും സാ​ൻ​ട്രോ

20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ക്ക് അ​പ്ര​സ​ക്ത​മാ​യ കൊ​റി​യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളായ ഹ്യു​ണ്ടാ​യ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​ച്ച​ത് സാ​ൻ​ട്രോ​യി​ലൂ​ടെ​യാ​ണ്. ക​മ്പ​നി​യു​ടെ ആ​ദ്യ ഇ​ന്ത്യ​ൻ വാ​ഹ​നം എ​ന്ന പേ​രി​ലെ​ത്തി​യ സാ​ൻ​ട്രോ വി​പ​ണി​യി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ജ​ന​പ്രി​യ മോ​ഡ​ലാ​യി കു​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​ജ​ന​പ്രി​യ​തയാ​ണ് വീ​ണ്ടും സാ​ൻ​ട്രോ​യെ അ​ടി​മു​ടി മാ​റ്റ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ന്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്. ഹ്യു​ണ്ടാ​യി​യു​ടെ എ​ൻ​ട്രി ലെ​വ​ൽ മോ​ഡ​ലു​ക​ളാ​യ ഇ​യോ​ണി​നും ഐ10​നും ഇ​ട​യി​ലാ​ണ് സാ​ൻ​ട്രോ​യു​ടെ സ്ഥാ​നം.

പു​തി​യ പ്ലാ​റ്റ്ഫോം: കെ1 ​എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​തി​യ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പു​തി​യ സാ​ൻ​ട്രോ​യെ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഐ10​ന്‍റെ പ്ലാ​റ്റ്ഫോം ചെ​റു​താ​യൊ​ന്നു പ​രി​ഷ്ക​രി​ച്ച​താ​ണി​ത്.
വ​ലു​പ്പം കു​ടു​ത​ൽ: പ​ഴ​യ സാ​ൻ​ട്രോ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ പു​തി​യ​തി​ന് 45എം​എം നീ​ള​വും 120എം​എം വീ​തി​യും 20 എം​എം വീ​ൽ​ബേ​സും കൂ​ടു​ത​ലാ​ണ്. ടോ​ൾ ബോ​യി ഡി​സൈ​നി​ൽ 30എം​എം ഉ​യ​ര​വും അ​ധി​ക​മാ​യു​ണ്ട്.

യു​വ​ത്വം തു​ളു​ന്പു​ന്നു: യു​വ​ത്വം തു​ളു​ന്പു​ന്ന ത​ര​ത്തി​ലു​ള്ള ഡി​സൈ​ൻ ആ​യ​തി​നാ​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കും. പ​ഴ​യ സാ​ൻ​ട്രോ വി​പ​ണി​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച​പ്പോ​ൾ ഐ10​ന് വി​പ​ണി പി​ടി​ക്കാ​നാ​യി. പു​തി​യ മോ​ഡ​ൽ എ​ത്ത​യ​തോ​ടെ ഐ10-​സാ​ൻ​ട്രോ മ​ത്സ​രം ഉ​ണ്ടാ​കു​മെ​ന്ന് തീ​ർ​ച്ച.

ഉ​ള്ളി​ൽ എ​ന്തെ​ങ്കി​ലും?: കൂ​ടു​ത​ൽ സ്പേ​സു​ള്ള കാ​ബി​ൻ. കൂ​ടാ​തെ ഒ​രു ബ​ജ​റ്റ് കാ​റി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഡാ​ഷ്ബോ​ർ​ഡ്, എ​സി വെ​ന്‍റു​ക​ൾ, ഡോ​ർ പാ​ഡു​ക​ൾ, ത​ടി​ച്ച സ്റ്റി​യ​റിം​ഗ്, സ്പോ​ർ​ട്ടി ഡ​യ​ലു​ക​ൾ, പ​വ​ർ​വി​ൻ​ഡോ സ്വി​ച്ചു​ക​ൾ, ലെ​ത​ർ ഗി​യ​ർ ലി​വ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്‍റീ​രി​യ​റി​ന് പ്രീ​മി​യം ലു​ക്ക് ന​ല്കു​ന്നു. കൂ​ടാ​തെ, ഓ​ൺ​ബോ​ർ​ഡ് നാ​വി​ഗേ​ഷ​നു​ള്ള 7-ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും പു​തി​യ സാ​ൻ​ട്രോ​യി​ലു​ണ്ട്. ഡ്രൈ​വ​ർ സീ​റ്റി​ന് ഉ​യ​ര​മു​ള്ള​തി​നാ​ൽ കാ​ഴ്ച കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും.

സു​ര​ക്ഷ​യ്ക്ക് എ​യ​ർ​ബാ​ഗു​ക​ൾ: സ്റ്റാ​ൻ​ഡാ​ർ​ഡ് മോ​ഡ​ൽ മു​ത​ൽ ഡ്രൈ​വ​ർ സൈ​ഡ് എ​യ​ർ​ബാ​ഗ് ന​ല്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ടോ​പ് വേ​രി​യ​ന്‍റി​ൽ മാ​ത്ര​മേ ര​ണ്ട് എ​യ​ർ​ബാ​ഗു​ള്ളൂ. അ​താ​യ​ത്, എ​എം​ടി വേ​രി​യ​ന്‍റി​ൽ ര​ണ്ട് എ​യ​ർ ബാ​ഗ് ഉ​ണ്ടാ​കി​ല്ല.

എ​ൻ​ജി​ൻ: 1,086 സി​സി പെ​ട്രോ​ൾ എ​ൻ​ജി​ൻ (എ​പ്സി​ലോ​ൺ എ​ൻ​ജി​ൻ പ​രി​ഷ്ക​രി​ച്ച​ത്) 69 പി​എ​സ് പ​വ​റി​ൽ 99 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ, 5 സ്പീ​ഡ് എ​എം​ടി ടാ​ൻ​സ്മി​ഷ​ൻ. ര​ണ്ട് എ​ൻ​ജി​നു​ക​ളി​ലും ഇ​ന്ധ​ന​ക്ഷ​മ​ത 20.3 കി​ലോ​മീ​റ്റ​ർ.
വില: 3.89 ലക്ഷം രൂപ (എക്സ് ഷോറൂം)

ഓട്ടോസ്പോട്ട്/ ഐബി
[email protected]

Related posts