മാസ്റ്റര്‍പീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞല്ലോ! ഇത്രയും വേണ്ടിയിരുന്നില്ല; നിവിന്‍ പോളി ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് റിച്ചി. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ആരാധകരില്‍ വന്‍ ആവേശമുയയര്‍ത്തിയിരുന്നെങ്കിലും ചിത്രം തിയേറ്ററില്‍ അധികം വിജയിച്ചുമില്ല. ഇപ്പോഴിതാ ചിത്രത്തെ പരിഹസിച്ച് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ രംഗത്തെത്തിയിരിക്കുന്നു.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടാതെ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയര്‍ത്തുന്ന ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം.

രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

രക്ഷിത് ഷെട്ടി നിങ്ങളുമായി എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. ഞാന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ എനിക്ക് നിങ്ങളെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ഞാന്‍ നിങ്ങളെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത്. ഉളിദവരു കണ്ടതെ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ…

 

 

Related posts