മനോദൈര്യം അവളെ കാത്തൂ..! വാ​ഴാ​നി വി​നോ​ദ സ​ഞ്ചാ​ര കേന്ദ്രത്തിലെ റോ​പ്പ് വേ​യി​ൽ കു​ടു​ങ്ങി​യ ബാ​ലി​കയെ രക്ഷ പ്പെടുത്തി; വളരെ ഉയരത്തിൽ വച്ച് റോപ്പ് വേയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു; പിന്നെ സംഭവിച്ചതിനെക്കുറിച്ച്

പു​ന്നം​പ​റ​ന്പ്: വാ​ഴാ​നി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ താ​ത്കാ​ലി​ക റോ​പ്പ് വേ​യി​ൽ ബാ​ലി​ക കു​ടു​ങ്ങി​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി ആ​കാ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ റോ​പ്പ് വേ​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി വ​ള​രെ ഉ​യ​ര​ത്തി​ലാ​ണു കു​ടു​ങ്ങി​യ​ത്. എ​ന്നാ​ൽ മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ കു​ട്ടി സു​ര​ക്ഷാ​വ​ല​യ​ത്തി​നു​ള്ളി​ൽ അ​ന​ങ്ങാ​തെ കി​ട​ന്ന​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു സ​ഹാ​യ​ക​ര​മാ​യി. വി​ദ​ഗ്ദ സം​ഘം സ്ഥ​ല​ത്തെ​ത്തി റോ​പ്പ് വേ​യ്ക്കു സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു സ​ഞ്ചാ​ര​പാ​ത നി​ർ​മി​ച്ചാ​ണു കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലാ​ണു റോ​പ്പ് വേ ​സ​ജ്ജീ​ക​രി​ച്ച​ത്.

Related posts