ഞാ​ൻ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന തി​ര​ക്കി​ലാണ്! പു​ഞ്ചി​രി​യി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച ആ ​പെ​ണ്‍​കു​ട്ടി; ഡ​ൽ​ഹി​യി​ലെ റോ​സാ​പ്പൂ വി​പ്ല​വം; ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ഡല്‍ഹി പോലീസ്

ന്യൂ​ഡ​ൽ​ഹി: എ​ന്‍റെ അ​ച്ഛ​ൻ ക​രു​തു​ന്ന​ത് ഞാ​ൻ ഇ​വി​ടെ ച​രി​ത്രം പ​ഠി​ക്കു​ക​യാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല​ല്ലോ ഞാ​ൻ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന തി​ര​ക്കി​ലാ​ണെ​ന്ന്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ത്ത് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു പ്ര​തി​ഷേ​ധം ന​ട​ക്കു​ന്പോ​ൾ ഡ​ൽ​ഹി ജ​ന്ദ​ർ മ​ന്ത​റി​ൽ പോ​ലീ​സു​കാ​ര​നു നേ​രെ റോ​സാ​പ്പൂ​വ് നീ​ട്ടി നി​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​രു​ന്ന വാ​ച​ക​മാ​ണി​ത്.

ഒ​രു കൈ​യി​ലെ പ്ല​ക്കാ​ർ​ഡി​ൽ ഇ​ങ്ങ​നെ എ​ഴു​തി മ​റു​കൈ​യി​ൽ റോ​സാ​പ്പൂ​വ് ഡ​ൽ​ഹി പോ​ലീ​സു​കാ​ര​നു​നേ​രെ നീ​ട്ടി​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മ​ര​ത്തി​നി​ടെ പൂ​ക്ക​ൾ കൈ​യി​ലേ​ന്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ രാ​ജ്യ​മാ​കെ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ക​യാ​ണ്.

ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ അ​ണി​ചേ​ർ​ന്ന​ത്. പാ​ട്ട് പാ​ടി​യും നൃ​ത്തം ചെ​യ്തും സ​ർ​ക്കാ​രി​നെ​തി​രേ ആ​സാ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യു​മു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ്, പ്ര​തി​രോ​ധി​ക്കാ​ൻ നി​ന്ന പോ​ലീ​സു​കാ​ർ​ക്ക് സ​മ​ര​ക്കാ​ർ റോ​സാ പു​ഷ്പ​ങ്ങ​ൾ ന​ൽ​കു​ന്ന കാ​ഴ്ച​യും ഇ​ടം​പി​ടി​ക്കു​ന്ന​ത്.

അ​തി​നി​ടെ ജ​ന്ദ​ർ മ​ന്ദ​ർ, സു​രാ​ജ്മ​ൽ സ്റ്റേ​ഡി​യം, ഭ​വാ​ന രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ​ര​ക്കാ​ർ​ക്ക് വാ​ഴ​പ്പ​ഴ​വും ല​ഘു​ഭ​ക്ഷ​ണ​വും ന​ൽ​കി ഡ​ൽ​ഹി പോ​ലീ​സ് ചീ​ത്ത​പ്പേ​ര് മാ​റ്റി​യെ​ടു​ക്കാ​നും ശ്ര​മി​ച്ചു. ജ​ന്ദ​ർ മ​ന്ത​റി​ൽ പാ​ട്ടു പാ​ടി​യും നൃ​ത്തം ചെ​യ്തും യു​വാ​ക്ക​ൾ വൈ​കു​ന്നേ​രം വ​രെ സ​മ​രം ചെ​യ്തു. ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

Related posts