റോഷന്‍ ആന്‍ഡ്രൂസ് കുടുക്കില്‍, നിര്‍മാതാവിന്റെ വീടുകയറി തല്ലിയത് മയക്കുമരുന്ന് കേസിലല്ല പെണ്‍വിഷയത്തില്‍, റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ആല്‍വിന്‍ ആന്റണി, നാണംകെട്ട കഥകള്‍ പുറത്തുവരുന്നു

കൊച്ചിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി വീട്ടുകാരെ ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമേല്‍ കുരുക്ക് മുറുകുന്നു. റോഷനെതിരേ ആല്‍വിന്റെ മകന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്.
കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം.

നിര്‍മാതാവിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി പറയുന്നതിങ്ങനെ- ഞാന്‍ മയക്കുമരുന്നിന് അടിമയല്ല. അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നില്‍. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാനങ്ങനെ ചെയ്യാത്തിനാല്‍ അത് വൈരാഗ്യമായി മാറി.

എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. ഒരു അഭിമുഖത്തില്‍ ആല്‍വിന്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സംവിധാന സഹായികളായിരുന്നു ആല്‍വിന്‍ ജോണ്‍ ആന്റണിയും ഈ പെണ്‍കുട്ടിയും.

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഞാന്‍ രണ്ടു സിനിമകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു വിലും മുംബൈ പോലീസിലും. ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാല്‍ എന്നെ പണ്ടേ എന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയേനേ. ഞാന്‍ അങ്ങനെ ചെയ്താല്‍ ചീത്തപ്പേര് എന്റെ കുടുംബത്തിനാണ്.

40 ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് എന്റെ വീട്ടിലേക്ക് വന്നത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് അവര്‍ കൂടുതല്‍ ആക്രമിച്ചത്. എന്റെ മമ്മിയെ അവര്‍ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടില്‍ അവര്‍ സൃഷ്ടിച്ചത്- ആല്‍വിന്‍ പറഞ്ഞു.

റോഷന്റെ ആക്രമണത്തിനിരയായ ഡോ ബിനോയ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, തന്റെ സഹ സംവിധായകനായിരുന്ന ആല്‍വിന്‍ ജോണ്‍ ആന്റണിയെ ലഹരി ഉപയോഗത്തെ തുടര്‍ന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

വിഷയം സംസാരിച്ചു പരിഹരിക്കാന്‍ പോയ തന്നെയും സുഹൃത്തിനെയും ആല്‍വിന്‍ ആന്റണി ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റോഷന്‍ ആന്‍ഡ്രൂസും സംഘവും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളടക്കം ആല്‍വിന്‍ ആന്റണി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതികളില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിപ്പിക്കാനുളള സമ്മര്‍ദ്ദങ്ങള്‍ വിവിധ കോണുകളില്‍ തുടങ്ങിയിട്ടുണ്ട്.

Related posts