കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കു​ന്നി​ല്ല ! വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണെ​ന്ന് റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്…

പ​രാ​ജ​യ​പ്പെ​ട്ട സി​നി​മ​ക​ളെ ആ​ളു​ക​ള്‍ ക​ണ്ണ​ട​ച്ചു വി​മ​ര്‍​ശി​ക്കു​ന്ന​തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്.നി​ര​വ​ധി പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കി​ല്ല. ഇ​വി​ടെ ആ​ളു​ക​ള്‍ സി​നി​മ​യെ വി​മ​ര്‍​ശി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​ണെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. സി​നി​മ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന ആ​ളു​ക​ള്‍ മു​ത​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ല്‍ സി​നി​മ​യെ ആ​രും വി​മ​ര്‍​ശി​ക്കി​ല്ല. അ​വ​ര്‍ സി​നി​മ​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്യും. ഇ​വി​ടെ ന​ട​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സി​നി​മ​യെ ന​ശി​പ്പി​ച്ച് താ​ഴെ​യി​റ​ക്കും. വി​മ​ര്‍​ശി​ക്കാം, പ​ക്ഷേ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള ക്വാ​ളി​റ്റി വേ​ണ​മെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് പ​റ​ഞ്ഞു. വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണ്. ട്രോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ അ​വ​ര്‍​ക്കും ഭാ​ര്യ​യും കു​ടും​ബ​വും ഉ​ണ്ടെ​ന്ന് ചി​ന്തി​ക്ക​ണം. ട്രോ​ള്‍ ചെ​യ്യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്റെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചി​ന്തി​ക്കു​ന്നു​ണ്ടോ എ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സഹസംവിധായകയോട് റോഷന്‍ ആന്‍ഡ്രൂസ് മോശമായി പെരുമാറി, വേറെ ആര്‍ക്കെങ്കിലും ഒപ്പം പ്രവര്‍ത്തിക്കാന്‍ മകന്‍ നിര്‍ദ്ദേശിച്ചു, ഇക്കാര്യം റോഷന്‍ അറിഞ്ഞതോടെ പ്രശ്‌നം തുടങ്ങി, റോഷനെതിരേ ഗുരുതര ആരോപണവുമായി നിര്‍മാതാവിന്റെ കുടുംബം

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആക്രമിച്ചെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആല്‍വിന്‍ ആന്റണി തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും പരാതിയില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇരുവരെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടക്കില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആല്‍വിന്‍ ആന്റണി ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആല്‍വില്‍ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തിരുവനന്തപുരത്തെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെക്കണ്ടാണ് പരാതി നല്‍കിയത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.…

Read More

റോഷന്‍ ആന്‍ഡ്രൂസ് കുടുക്കില്‍, നിര്‍മാതാവിന്റെ വീടുകയറി തല്ലിയത് മയക്കുമരുന്ന് കേസിലല്ല പെണ്‍വിഷയത്തില്‍, റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ആല്‍വിന്‍ ആന്റണി, നാണംകെട്ട കഥകള്‍ പുറത്തുവരുന്നു

കൊച്ചിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി വീട്ടുകാരെ ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമേല്‍ കുരുക്ക് മുറുകുന്നു. റോഷനെതിരേ ആല്‍വിന്റെ മകന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം. നിര്‍മാതാവിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി പറയുന്നതിങ്ങനെ- ഞാന്‍ മയക്കുമരുന്നിന് അടിമയല്ല. അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നില്‍. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാനങ്ങനെ ചെയ്യാത്തിനാല്‍ അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്.…

Read More