പീഡിപ്പിച്ചത് ഒരു വർഷത്തോളം! 17കാരിയെ പീഡിപ്പിച്ച ഒരാളെക്കൂടി തെരയുന്നു

കു​ന്നി​ക്കോ​ട്: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ.​ ത​ല​ച്ചി​റ അ​നി​ല്‍ ഭ​വ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​റി(23)​നെ​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ഇ​യാ​ൾ.

മൂ​ന്നുപേ​രെ നേ​ര​ത്തെ കു​ന്നി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

ച​ക്കു​വ​ര​യ്ക്ക​ൽ ചാ​രും​കു​ഴി വി​ഷ്ണു​ഭ​വ​നി​ൽ ര​തീ​ഷ് മോ​ൻ(30) ചാ​രും​കു​ഴി സു​ജി​ത് ഭ​വ​നി​ൽ സ​ജി കു​മാ​ര​ൻ(42) ചാ​രും​കു​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മൈ​ലം പ​ള്ളി​ക്ക​ൽ മാ​ങ്കു​ന്നം വീ​ട്ടി​ൽ ര​തീ​ഷ്(35) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്.​  ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പീഡിപ്പിച്ചത് ഒരു വർഷത്തോളം

പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ യു​വാ​ക്ക​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി 31-ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ർ ഡി ​വൈ എ​സ്‌ പി ​എ​സ്‌.​അ​നി​ൽ​ദാ​സ്, കു​ന്നി​ക്കോ​ട് സ്റ്റേ​ഷ​ൻ ഹെ​ഡ് ഓ​ഫീ​സ​ർ മു​ബാ​റ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.​അ​നി​ല്‍​കു​മാ​റി​നെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment