ഹാരിപോട്ടര്‍ സുന്ദരി ‘എമ്മ വാട്‌സണ്‍’ അഭിനയം നിര്‍ത്തുന്നു ? വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് നിരാശയില്‍ ആരാധകര്‍…

പ്രമുഖ ഹോളിവുഡ് നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എമ്മ വാട്‌സണ്‍ അഭിനയം നിര്‍ത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍.

ഹാരിപോട്ടര്‍ സീരീസിലെ അഭിനയത്തിലൂടെയാണ് ലോകമാകമാനമുള്ള ആളുകളുടെ മനസ്സില്‍ എമ്മ കയറിക്കൂടിയത്. ചിത്രത്തില്‍ ഹെര്‍മിയോണ്‍ ഗ്രേഞ്ചര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്.

അഭിനയ ജീവിതം തുടങ്ങുമ്പോള്‍ വെറും പത്തു വയസായിരുന്നു എമ്മയുടെ പ്രായം. ഇപ്പോള്‍ കാമുകന്‍ ലിയോ റോബിന്‍ട്ടണുമായുള്ള എമ്മയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് വാര്‍ത്തകള്‍.

വാര്‍ത്ത പുറത്തു വന്നതിനുപിന്നാലെ താരത്തിന്റെ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമല്ലാത്തതുകൊണ്ട് അഭിനയം നിര്‍ത്തിയെന്ന് വിചാരിക്കരുതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

എന്തായാലും എമ്മ അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts

Leave a Comment