ഇപ്പം കുറ്റക്കാരൻ ഞാനോ..! മാവോയിസ്റ്റ് നേതാവുമായി പോ​യ പോലീസ് വാ​ഹ​നം വഴിയിൽ കേ​ടാ​യി; എ​സ്ഐ​യ്ക്കു സ​സ്പെ​ൻ​ഷൻ ; വാ​ഹ​നം കേ​ടാ​യ​തു​മൂ​ലം രൂ​പേ​ഷു​മാ​യി 10 മി​നി​റ്റോ​ളം റോ​ഡി​ൽ നിൽക്കേണ്ടി വന്നു

തൃ​ശൂ​ർ: മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കും​വ​ഴി പോ​ലീ​സ് വാ​ഹ​നം കേ​ടാ​യ സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച വി​ല​യി​രു​ത്തി എ​ആ​ർ ക്യാ​ന്പി​ലെ എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക്യാം​പി​ലെ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഫി​റ്റ്ന​സ് ഉ​റ​പ്പു​വ​രു​ത്താ​ൻ ചു​മ​ത​ല​യു​ള്ള മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​നെ​യാ​ണു തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി എം.​ആ​ർ. അ​ജി​ത് കു​മാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു രൂ​പേ​ഷി​നെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പു നി​ല​നി​ൽ​ക്കേ​യാ​ണു വ​ൻ​സു​ര​ക്ഷ വീ​ഴ്ച സം​ഭ​വി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​ന്പു വി​യ്യൂ​ർ വി​ല്ല​ട​ത്താ​യി​രു​ന്നു സം​ഭ​വം. രൂ​പേ​ഷി​നെ കോ​യ​ന്പ​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കേ​ബി​ൾ ത​ക​രാ​ർ മൂ​ലം പോ​ലീ​സ് ബ​ന്ത​വ​സ് വാ​ഹ​നം കേ​ടാ​വുകയാ യിരുന്നു.

എ​ആ​ർ ക്യാ​ന്പി​ലെ സാ​യു​ധ​സം​ഘ​ത്തിന്‍റെ വാഹനവും പോ​ലീ​സി​ന്‍റെ എ​സ്കോ​ർ​ട്ടും പൈ​ല​റ്റും സ​ഹി​ത​മു​ള്ള വാ​ഹ​ന​വ്യൂ​ഹവും ഇ​തോ​ടെ വ​ഴി​യി​ൽ കു​ടു​ങ്ങി. വാ​ഹ​നം കേ​ടാ​യ​തു​മൂ​ലം രൂ​പേ​ഷു​മാ​യി പോ​ലീ​സി​നു പ​ത്തു മി​നി​റ്റോ​ളം റോ​ഡി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കേ​ണ്ടി വ​ന്നു. ക്യാ​ന്പി​ൽ​നി​ന്നു പ​ക​രം അ​യ​ച്ച വാ​ഹ​ന​ത്തി​ലാ​ണു രൂ​പേ​ഷി​നെ പി​ന്നീ​ട് കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ൽ ഐ​ജി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. രൂ​പേ​ഷി​നെ വാ​ഹ​ന​ത്തി​നു പു​റ​ത്തി​റ​ക്കി​യ​തു ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്നും പ്ര​ഥ​മ​ദൃ​ഷ്ട്യ അ​ലം​ഭാ​വം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​മു​ള്ള വി​ല​യി​രു​ത്ത​ലി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി.

Related posts