സർക്കാരിന്‍റെ കാരുണ്യം തേടി ഒരു കുടുംബം; നിലംപൊത്താറായ വീട്ടിൽ പോളിയോ ബാധിച്ച മകനുമായി രോഗികളായ മാതാപിതാക്കൾ; ആനുകൂല്യങ്ങൾ നിഷേധിച്ച് ജീവനക്കാർ

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: നി​ലം​പൊ​ത്താറാ​യ വീ​ട്ടി​ൽ ചെ​റു​പ്പ​ത്തി​ലേ പോ​ളി​യോ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട്ടി​ലി​ൽ ത​ന്നെ ക​ഴി​യു​ന്ന 43കാ​ര​നാ​യ മ​ക​നു​മാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​രൂ​ണ്യം കാ​ത്തു രോ​ഗി​കളായ മാ​താ​പി​താ​ക്ക​ൾ. ഇ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ നി​ഷേധി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലെ മ​ങ്ങാ​ട് ബ്രാ​ഹ്മ​ണ​വേ​ലി​ൽ ദാ​മോ​ദ​ര​നും (68), ഭാ​ര്യ കൗ​സ​ല്യ​യും (63) പോ​ളി​യോ ബ​ധി​ച്ച് മ​ക​ൻ സ​നു (43) വി​നു​മാ​ണ് പെ​ൻ​ഷ​ന​ട​ക്ക​മു​ള​ള സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ നി​ഷേധി​ച്ചി​രി​ക്കു​ന്ന​ത്.

ആ​നു​കൂ​ല്ല്യ​ങ്ങ​ൾ ല​ഭി​ക്ക​ത്ത​തി​നാ​ൽ ഇ​വ​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​റു​പ​ത്തി​യ​ഞ്ച് വ​യ​സ് ക​ഴി​ഞ്ഞ ദാ​മോ​ദ​ര​നും കൗ​സ​ല്യ​യും പ​ല​ത​വ​ണ വാ​ർ​ദ്ധ​ക്യ കാ​ല പെ​ൻ​ഷ​ന് പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പിച്ചി​ട്ടും അ​ധി​കൃ​ത​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ മ​ക​ൻ സ​നു​വി​ന് അ​ഞ്ചാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ചു ശ​രീ​രം ത​ള​ർ​ന്ന​താ​ണ്.

ക​ട്ടി​ലി​ൽ ത​ന്നെ ക​ഴി​യു​ന്ന സ​നു​വി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ അ​ന​ങ്ങു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളാ​ണ് സ​നു​വി​നെ ശു​ശ്രു​ഷി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ഞ്ചാ​യ​ത്ത് അം​ഗ​പ​രി​മി​ത​ർ​ക്കു​ള​ള സ​ർ​ക്കാ​ർ സ​ഹാ​യ പ​ദ്ധ​തി​യാ​യ ആ​ശ്ര​യ​യി​ൽ ഉ​ൾ​പെ​ടു​ത്തി ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നു​മു​ള​ള ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി ഇ​തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ധ​ന​സ​ഹാ​യം ല​ഭി​ക്കാ​താ​യ​തേ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​ക്യ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നും ദാ​മോ​ദ​ര​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ ധ​ന​സ​ഹാ​യ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്താ​ണെന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നി​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ദാ​മോ​ദ​ര​ൻ ബാ​ർ​ബ​ർ ഷോ​പ്പി​ൽ പ​ണി ചെ​യ്തു കി​ട്ടി​യി​രു​ന്ന പ​ണ​മാ​യി​രു​ന്നു ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക​വ​രു​മാ​നം.

കൈ​ക​ൾ​ക്ക് വി​റ​യ​ൽ ബാ​ധി​ച്ച​തോ​ടെ ഇദ്ദേ​ഹ​ത്തി​ന് ജോ​ലി ചെ​യ്യു​വാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ കൗ​സ​ല്യ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ പ​ണി​യെ​ടു​ത്താ​യി​രു​ന്നു പി​ന്നീ​ട് ഇ​വ​ർ നി​ത്യ​ച്ചെ​ല​വി​നു​ള​ള വ​ക ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കാ​ലി​ന്‍റെ ഞ​ര​ന്പു​ക​ളി​ലേ​ക്കു​ള​ള ര​ക്ത​യോ​ട്ടം നി​ല​ച്ചു ന​ട​ക്കു​വാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കൗ​സ​ല്ല്യ​ക്കും പ​ണി​യെ​ടു​ക്കു​വാ​ൻ ക​ഴി​യാ​താ​യി. ഇ​തോ​ടെ ഇ​വ​രു​ടെ കു​ടു​ബം പ​ട്ടി​ണി​യി​ലാ​ണ്. അ​യ​ൽ​വാ​സി​ക​ളു​ടെ ക​രു​ണ്യ​ത്തി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞു കൂ​ടു​ന്ന​ത്. ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞു നി​ലം പൊ​ത്ത​റാ​യ വീ​ട്ടി​ൽ അ​ധി​കൃ​ത​രു​ടെ കാ​രു​ണ്യ​വും പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ് മൂ​വ​രും.

Related posts