ഫോർട്ട് കൊച്ചിയിൽ വലവിരിച്ച് പോലീസ്..! പ​തി​നാ​റു​കാ​രി​ പ്ര​സ​വി​ച്ച കേസിൽ കാമുകനെ തേടി പോലീസ്; പ്രായം തിരുത്തി ആശുപത്രിയിൽ പ്രസംഭവം നടന്നെ ങ്കിലും സംഭവം പുറത്താകുകയായിരുന്നു

വൈ​പ്പി​ൻ : പ​തി​നാ​റു​കാ​രി​യാ​യ ബാ​ലി​ക പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ വൈ​പ്പി​ൻ -ഫോ​ർ​ട്ട് കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വീസ് ന​ട​ത്തു​ന്ന പാ​പ്പി ബോ​ട്ടി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നും ഫോർട്ട് കൊച്ചി സ്വദേശിയുമായ യു​വാ​വി​നെ പോ​ലീ​സ് തെ​ര​യു​ന്നു. ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ലി​ക​യു​ടെ പി​താ​വി​ന്‍റെ മൊ​ഴി​പ്ര​കാ​രം ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ബാ​ലി​ക പ്ര​സ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ വ​യ​സ് തി​രു​ത്തി 20 എ​ന്ന് പ​റ​ഞ്ഞാ​ണ​ത്രേ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​ച്ച​ത്. കേ​സെ​ടു​ത്ത​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ബാ​ലി​ക​യേ​യും കു​ഞ്ഞി​നെ​യും അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യാ​യ പ്ര​തി നേ​ര​ത്തെ ബോ​ട്ട് സ​ർ​വീസി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാണ് പ്ര​ണ​യം നടിച്ച് പെൺകുട്ടിയെ പീ​ഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പെ​ണ്‍​കു​ട്ടി​ക്ക് ഇ​പ്പോ​ൾ പ​തി​നേ​ഴ് വ​യ​സാ​യി. ഞാ​റ​ക്ക​ൽ സിഐ കെ. ​ഉ​ല്ലാ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts