ഒപെക്-റഷ്യ കൂട്ടുകെട്ട് ക്രൂഡ് വില ഉയർത്തും

വി​​​യ​​​ന്ന: ക്രൂ​​​ഡ് ഓ​​​യി​​​ൽ ഉ​​​ത്​​​പാ​​​ദ​​​നനി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രാ​​​ൻ ഒ​​​പെ​​​ക് (പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന) തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ ക്രൂ​​​ഡ് വി​​​ല ഉ​​​യ​​​ർ​​​ന്നു. 2018 അ​​​വ​​​സാ​​​നം വ​​​രെ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

മാ​​​ർ​​​ച്ച് വ​​​രെ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണം ഒ​​​ന്പ​​​തു​ മാ​​​സംകൂ​​​ടി നീ​​​ട്ടി. ജൂ​​​ണി​​​ൽ ഒ​​​പെ​​​ക് യോ​​​ഗം ചേ​​​ർ​​​ന്നു തു​​​ട​​​ർ​​​ന്നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കും. റ​​​ഷ്യ​​​യും ഈ ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കും. കു​​​റേനാ​​​ളാ​​​യി റ​​​ഷ്യ ഒ​​​പെ​​​കു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു നീ​​​ങ്ങു​​​ന്ന​​​ത്. ഒ​​​പെ​​​ക് രാ​​​ജ്യ​​​ങ്ങ​​​ൾ പ്ര​​​തി​​​ദി​​​നം 18 ല​​​ക്ഷം വീ​​​പ്പ ക്രൂ​​​ഡ് ഓ​​​യി​​​ൽ കു​​​റ​​​ച്ചേ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കൂ. റ​​​ഷ്യ​​​യും ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കും. ഒ​​​പെ​​​കും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നാ​​​ൽ ലോ​​​ക ക്രൂ​​​ഡ് ഉ​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ന്‍റെ 40 ശ​​​ത​​​മാ​​​നം വ​​​രും.

ഒ​​​പെ​​​ക് തീ​​​രു​​​മാ​​​ന​​​ത്തി​​​നു ശേ​​​ഷം ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വി​​​ല മു​​​ക്കാ​​​ൽ ശ​​​ത​​​മാ​​​നം ക​​​യ​​​റി 62.97 ഡോ​​​ള​​​റാ​​​യി. വി​​​ല ഇ​​​നി​​​യും ഉ​​​യ​​​രു​​​മെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​രു​​​തു​​​ന്നു. ഇ​​​ത്ത​​​വ​​​ണ ഒ​​​പെ​​​ക് യോ​​​ഗ​​​ത്തി​​​നു​​​പു​​​റ​​​മേ റ​​​ഷ്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​താ​​​നും ഇ​​​ത​​​ര ഉ​​​ത്പാ​​​ദ​​​ക​​​ർകൂ​​​ടി പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​വും ന​​​ട​​​ന്നു. അ​​​തി​​​ൽ റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ല​​​ക്സാ​​​ണ്ട​​​ർ നൊ​​​വാ​​​ക് പ​​​ങ്കെ​​​ടു​​​ത്തു. റ​​​ഷ്യ​​​ൻ ആ​​​വ​​​ശ്യ​​​ത്തെ​​ത്തു​​ട​​​ർ​​​ന്നാ​​​ണു ജൂ​​​ണി​​​ൽ അ​​​ടു​​​ത്ത​ യോ​​​ഗം നി​​​ശ്ച​​​യി​​​ച്ച​​​ത്. വി​​​പ​​​ണിഗ​​​തി അ​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടു​​​ക​​​യോ കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കാ​​​നാ​​​ണു യോ​​​ഗം.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഷെ​​​യ്‌​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ​​​പ്പ​​​റ്റി ധ​​​ന​​​കാ​​​ര്യ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ഒ​​​പെ​​​ക് മ​​​ന്ത്രി​​​മാ​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഷെ​​​യ്ൽ വാ​​​ത​​​ക​​​വും അ​​​തി​​​ൽ​​​നി​​​ന്നു​​​ള്ള പെ​​​ട്രോ​​​ളി​​​യ​​​വും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം പ്ര​​​തി​​​ദി​​​നം 96.8 ല​​​ക്ഷം വീ​​​പ്പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. റ​​​ഷ്യ​​​യും സൗ​​​ദി അ​​​റേ​​​ബ്യ​​​യും ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ പെ​​​ട്രോ​​​ളി​​​യം ഉ​​ത്പാ​​​ദ​​​ക​​​രാണ് അ​​​മേ​​​രി​​​ക്ക.

ഇന്ത്യക്കു തിരിച്ചടി

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​റ​​​ഞ്ഞ പെ​​​ട്രോ​​​ളി​​​യം വി​​​ല​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം ഇ​​​ന്ത്യ​​​ൻ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്ക് ന​​​ഷ്‌​​​ട​​​മാ​​​കാ​​​ൻ പോ​​​കു​​​ന്നു. 2014-ന്‍റെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ടി​​​വി​​​ന് ആ​​​റു​ മാ​​​സം മു​​​ന്പ് വി​​​രാ​​​മം കു​​​റി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് വ​​​ർ​​​ധി​​​ച്ചു​​​വ​​​ന്ന വി​​​ല ഇ​​​നി​​​യും കു​​​റേ​​​ക്കൂ​​​ടി ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

ക്രൂ​​​ഡ് വി​​​ല​​​യി​​​ടി​​​വ് മൂ​​​ന്നു​ വി​​​ധ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യെ സ​​​ഹാ​​​യി​​​ച്ചു​​​പോ​​​ന്ന​​​ത്. ഒ​​​ന്ന്: ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് കു​​​റ​​​യു​​​ന്ന​​​തു വ​​​ഴി വി​​​ദേ​​​ശ​​​പ​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ അ​​​വ​​​ശി​​​ഷ്‌​​​ട​​​മാ​​​യ (ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ലെ) ക​​​മ്മി​​​റ്റി കു​​​റ​​​യും. ര​​​ണ്ട്: ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു പെ​​​ട്രോ​​​ളി​​​യം മേ​​​ഖ​​​ല​​​യി​​​ലെ സ​​​ബ്സി​​​ഡി ചെ​​​ല​​​വ് കു​​​റ​​​യും. മൂ​​​ന്ന്: പൊ​​​തു​​​വി​​​ല​​​ക്ക​​​യ​​​റ്റം കു​​​റ​​​യും.

വീ​​​പ്പ​​​യ്ക്കു ശ​​​രാ​​​ശ​​​രി 55 ഡോ​​​ള​​​റി​​​നു താ​​​ഴെ നി​​​ന്നി​​​രു​​​ന്ന ക്രൂ​​​ഡ്‌ വി​​​ല ഇ​​​നി 60 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലേ നി​​​ൽ​​​ക്കൂ എ​​​ന്നാ​​​ണ് ഒ​​​പെ​​​ക് തീ​​​രു​​​മാ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തു രാ​​​ജ്യ​​​ത്തി​​​നു ചി​​​ല്ല​​​റ​​​യ​​​ല്ലാ​​​ത്ത ഭാ​​​രം വ​​​രുംമാ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ത്തും. വി​​​ല​​​ക​​​ൾ കൂ​​​ടും. ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി കൂ​​​ടും. റേ​​​റ്റിം​​​ഗ് ഉ​​​യ​​​ർ​​​ത്ത​​​ൽ അ​​​സാ​​​ധ്യ​​​മാ​​​കും.

Related posts