ജൂ​ണി​ൽ റ​ഷ്യ-​യു​ക്രെ​യ്ൻ വെ​ടി​നി​ർ​ത്ത​ലി​ന് യു​എ​സ് നീ​ക്കം

കീ​വ്: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം ജൂ​ണി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ മ​യാ​മി​യി​ൽ റ​ഷ്യ- യു​ക്രെ​യ്ൻ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് അ​മേ​രി​ക്ക നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. യു​ക്രെ​യ്ന് ഇ​തു സ്വീ​കാ​ര്യ​മാ​ണ്.

ജൂ​ണി​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക റ​ഷ്യ​ക്കും യു​ക്രെ​യ്നും മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു. വ​ർ​ഷാ​വ​സാ​നം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന മി​ഡ് ടേം ​തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ റ​ഷ്യ​യും യു​ക്രെ​യ്നും അ​ബു​ദാ​ബി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റാ​നു​ള്ള ധാ​ര​ണ ഒ​ഴി​ച്ചാ​ൽ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​യി​ല്ല.

‍ഇ​തി​നി​ടെ, മാ​ർ​ച്ചി​ൽ വെ​ടി​നി​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. യു​ക്രെ​യ്നും അ​മേ​രി​ക്ക​യും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു. റ​ഷ്യ​ക്ക് ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യി​ൽ യു​ക്രെ​യ്നി​ൽ ഹി​ത​പ​രി​ശോ​ധ​ന​യും ഒ​പ്പം പൊ​തു തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്താ​നാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. എ​ന്നാ​ൽ, ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ർ​ക്കം തു​ട​രു​ന്ന​തി​നാ​ൽ ഈ ​നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​യേ​ക്കി​ല്ല എ​ന്നാ​ണ് അ​നു​മാ​നം.

റ​ഷ്യ​ൻ ആ​ക്ര​മ​ണം
കീ​വ്: ​സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ന്നു. റ​ഷ്യ​ൻ സേ​ന വെ​ള്ളി​യാ​ഴ്ച രാ​ത്രി യു​ക്രെ​യ്ന്‍റെ വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി പ​റ​ഞ്ഞു. 400 ഡ്രോ​ണു​ക​ളും 40 മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്. ര​ണ്ടു താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

Related posts

Leave a Comment