ബംഗളൂരു: കാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ തയാറായത് അറിഞ്ഞ് കാമുകൻ ജീവനൊടുക്കി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ എന്ന യുവവാണ് ആത്മഹത്യ ചെയ്തത്. മൂന്ന് വർഷമായി കിരണും യുവതിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച യുവതിയെ കാണാൻ കിരൺ എത്തിയപ്പോഴാണ് മറ്റൊരാളുമായി തന്റെ വിവാഹം ഉറപ്പിച്ച കാര്യം യുവതി പറഞ്ഞത്.
ഇതോടെ കിരൺ വീട്ടിലേക്ക് തിരികെപോയി മുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. ഏറെ നേരമായിട്ടും കിരണിനെ പുറത്തേക്ക് കാണാതായപ്പോൾ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
