ജീ​വി​ച്ചി​രി​ക്കു​ന്ന ഗാ​യി​ക എ​സ്.​ജാ​ന​കി​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി എ​സ്എ​ഫ്ഐ; അ​ബ​ദ്ധമ​റി​യാ​തെ നേ​താ​ക്ക​ൾ

മ​ല​പ്പു​റം: ജീ​വി​ച്ചി​രി​ക്കു​ന്ന ഗാ​യി​ക എ​സ്.​ജാ​ന​കി​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​സ്എ​ഫ്ഐ. എ​സ്എ​ഫ്ഐ നി​ല​ന്പൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ലെ അ​നു​ശോ​ച​ന റി​പ്പോ​ർ​ട്ടി​ലാ​ണു മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ എ​സ്.​ജാ​ന​കി​യു​ടെ പേ​രും ഉ​ൾ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ക​ലാ സാം​സ്കാ​രി​ക നാ​യ​ക​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, പ്ര​ശ​സ്ത​രും അ​ല്ലാ​ത്ത​വ​രു​മാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച കൂ​ട്ട​ത്തി​ലാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന എ​സ്. ജാ​ന​കി​യും ഉ​ൾ​പ്പെ​ട്ട​ത്. പ്ര​മേ​യാ​വ​ത​ര​ണ സ​മ​യ​ത്ത് വേ​ദി​യി​ൽ ഇ​രു​ന്ന നേ​താ​ക്ക​ൾ പോ​ലും അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞി​ല്ല.

അ​നു​ശോ​ച​ന പ്ര​മേ​യം ത​യാ​റാ​ക്കി​യ​വ​രു​ടെ ആ​ശ്ര​ദ്ധ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​ബ​ദ്ധം സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​യ​തെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts