ആരും നിര്‍ബന്ധിച്ചതു കൊണ്ടല്ല മതം മാറിയത്, സ്വന്തം ഇഷ്ടപ്രകാരം! ഭര്‍ത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നു അഖില എന്ന ഹാദിയ; പോലീസ് ഒരുക്കിയത് വന്‍ സുരക്ഷാ സന്നാഹം

നെ​​​ടു​​​ന്പാ​​​ശേ​​​രി: ത​​​നി​​​ക്കു നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും ഭ​​​ർ​​​ത്താ​​​വാ​​​യ ഷെ​​ഫി​​​ൻ ജ​​​ഹാ​​​നൊ​​​പ്പം പോ​​​ക​​​ണ​​​മെ​​​ന്നും അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ. ആ​​​രും നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​തു കൊ​​​ണ്ട​​​ല്ല, സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​ര​​​മാ​​​ണു മ​​​തം മാ​​​റി​​​യ​​​ത്. താ​​​ൻ മു​​​സ്‌​​ലി​​മാ​​​ണെ​​​ന്നും ഹാ​​​ദി​​​യ പ​​​റ​​​ഞ്ഞു. സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കു നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഹാ​​​ദി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ഒ​​​രു​​​ക്കി​​​യ വ​​​ൻ സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു ഹാ​​​ദി​​​യ​​​യെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്. സം​​​ഘ​​​ർ​​​ഷം ഉ​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടോ​​​ടെ വൈ​​​ക്കം ടി​​​വി പു​​​ര​​​ത്തു​​​ള്ള വീ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​റ​​പ്പെ​​ട്ട ഹാ​​​ദി​​​യ​​​​​​യും സം​​​ഘ​​​വും മൂ​​​ന്ന​​​ര​​​യോ​​​ടെ​​യാ​​ണ്​ നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ എ​​​ത്തി​​യ​​ത്​. ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ എ​​​ത്തി​​​ച്ച ശേ​​​ഷം പോ​​​ലീ​​​സ് കൈ ​​​കോ​​​ർ​​​ത്തു പി​​​ടി​​​ച്ചു വ​​​ഴി​​​യൊ​​​രു​​​ക്കി അ​​​ക​​​ത്തേ​​​ക്കു കൊ​​​ണ്ടു പോ​​​കാ​​​നാ​​​യി ശ്ര​​​മി​​ക്കു​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു ഹാ​​​ദി​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​യ​​ത്.

വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യ്ക്കു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ലാ​​​ണു ഹാ​​​ദി​​​യ​​​യും കു​​​ടും​​​ബ​​​വും ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പു​​റ​​പ്പെ​​ട്ട​​​ത്. അ​​​ഞ്ചു പോ​​​ലീ​​​സു​​​കാ​​​രും ഇ​​​വ​​​രോ​​ടൊ​​പ്പ​​മു​​ണ്ട്. നേ​​​ര​​​ത്തേ, ട്രെ​​​യി​​​നി​​​ൽ പോ​​​കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു യാ​​​ത്ര വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹാ​​​ദി​​​യ​​​യു​​​ടെ സു​​​ര​​​ക്ഷ​ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലും സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​ണ്ട്.

നാ​​​ളെ ഹാ​​​ദി​​​യ​​​യെ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സു​​​പ്രീംകോ​​​ട​​​തി​​യു​​ടെ ഉ​​​ത്ത​​​ര​​​വ്. ഭ​​​ർ​​​ത്താ​​​വാ​​​യ ഷെ​​ഫി​​​ൻ ജ​​​ഹാ​​നാ​​ണു പ​​​രാ​​​തി​ ന​​ൽ​​കി​​യ​​ത്. ഹാ​​​ദി​​​യ – ഷെ​​​ഫി​​​ൻ വി​​​വാ​​​ഹം റ​​​ദ്ദാ​​​ക്കി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നേ​​​രത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഹാ​​​ദി​​​യ​​​യെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം വീ​​​ടാ​​​നു​​​ള്ള കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റി. ഇ​​​തി​​​നു ശേ​​​ഷം ഹാ​​​ദി​​​യ​​​യെ വീ​​​ട്ടു​​​കാ​​​ർ ത​​​ട​​​വി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഷെ​​​ഫി​​​ൻ സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഹാ​​​ദി​​​യ​​​യെ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Related posts