മാനന്തവാടിയിൽ നിന്ന് ശ​ബ​രി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ൾ ശ​നി​യാ​ഴ്ച ഓ​ടി​ത്തു​ട​ങ്ങും; തൃ​ശൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം വ​ഴി​ പത്തനംതിട്ടയ്ക്കാണ് സർവീസ്

sabariമാ​ന​ന്ത​വാ​ടി: ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​നാ​യി മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​ച്ച  അ​ഞ്ച് ശ​ബ​രി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം  ശ​നി​യാ​ഴ്ച ഓ​ടി​ത്തു​ട​ങ്ങും. പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും തി​രി​ച്ചു​മാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നു അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ് തു​ട​ങ്ങും. ഫെ​ബ്രു​വ​രി 15ന് ​ഡി​പ്പോ​യി​ലെ​ത്തി​ച്ച ബ​സു​ക​ൾ ര​ണ്ട​ര മാ​സ​മാ​യി വെ​റു​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട റൂ​ട്ടു​ക​ളി​ൽ  സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു ര​ണ്ടു വീ​ത​വും   ഇ​വ​യി​ലൊ​ന്നി​നു കേ​ടു​പാ​ടു സം​ഭ​വി​ച്ചാ​ൽ  ട്രി​പ്പ് മു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​നു  ഒ​ന്നും  എ​ന്ന നി​ല​യി​ലാ​ണ് അ​ഞ്ചു ബ​സു​ക​ൾ എ​ത്തി​ച്ച​ത്. ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നു അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു വി​ഘാ​ത​മാ​യ​ത്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ​ർ​വീ​സ്   തു​ട​ങ്ങു​ന്ന​തി​നു  ചീ​ഫ് ഓ​ഫീ​സ് ചൊ​വ്വാ​ഴ്ച അ​നു​മ​തി ന​ൽ​കി​യ​ത്.

ദി​വ​സ​വും രാ​ത്രി 10.30നു ​മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് തൃ​ശൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം വ​ഴി​യാ​ണ്  ബ​സ് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ക. ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു ഇ​തേ റൂ​ട്ടി​ൽ മ​റ്റൊ​രു ബ​സ് മാ​ന​ന്ത​വാ​ടി​ക്കും പു​റ​പ്പെ​ടും.  തി​രു​വ​ന്ത​പു​രം സ​ർ​വീ​സി​നും  അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ എ​ല്ലാ ബ​സു​ക​ളും ഓ​ടി​ത്തു​ട​ങ്ങും. പ​ത്ത​നം​തി​ട്ട സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം  ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നു ​ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

Related posts