പ്ര​ള​യ​ദു​ര​ന്തം ഭ​ര​ണ​കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഫ​ലം;  പ്രളയകാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം  വേണമെന്ന്  പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ

റാ​ന്നി: ഭ​ര​ണ​രം​ഗ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഫ​ല​മാ​ണ് പ്ര​ള​യ​ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​ള​യ​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പി. ​മോ​ഹ​ൻ​രാ​ജ്, റി​ങ്കു ചെ​റി​യാ​ൻ, ടി.​കെ. സാ​ജു, സ​തീ​ഷ് കെ. ​പ​ണി​ക്ക​ർ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ, പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, പ്ര​ഫ.​തോ​മ​സ് അ​ല​ക്സ്, ഫാ.​ബെ​ൻ​സി തോ​മ​സ്, സി​ബി താ​ഴ​ത്തി​ല്ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts