ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല; ​ശബ​രി​മ​ലയിൽ യു​വ​തി​ക​ൾ​ക്കു വ്ര​ത​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന യു​വ​തി​ക​ൾ​ക്കു വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ശ്ച​യി​ക്കാ​ൻ ത​ന്ത്രി​ക്കും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഹ​ർ​ജി ത​ള്ളി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ പ​ത്തി​നും അ​ന്പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന ത​ന്ത്രി​യു​ടെ നി​ല​പാ​ട് സു​പ്രീം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു ഹ​ർ​ജി​ക്കാ​ര​നാ​യ എം.​കെ. നാ​രാ​യ​ണ​ൻ പോ​റ്റി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന യു​വ​തി​ക​ൾ​ക്കു വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ശ്ച​യി​ച്ചു ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ത​ന്ത്രി​ക്കാ​ണ്. ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ആ​ലോ​ചി​ച്ചു ത​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ആ​ർ​ത്ത​വ അ​ശു​ദ്ധി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​ത് ഒ​രു​ത​ര​ത്തി​ലു​ള്ള തൊ​ട്ടു​കൂ​ടാ​യ്മ​യാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​ത്തി​നു സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന യു​വ​തി​ക​ൾ​ക്കു പ്ര​ത്യേ​ക വ്ര​ത​ക്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Related posts