അ​മേ​ഠി​യി​ലെ രാ​ഹു​ലി​ന്‍റെ പി​ന്മാ​റ്റം എ​നി​ക്കു ല​ഭി​ച്ച അം​ഗീ​കാ​രം; സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​നം എ​നി​ക്കു ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നു കേ​ന്ദ്ര മ​ന്ത്രി​യും അ​മേ​ഠി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ സ്മൃ​തി ഇ​റാ​നി.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് അ​വ​രു​ടെ മു​ഴു​വ​ൻ ത​ന്ത്ര​വും ഊ​ർ​ജ വും ​ത​ന്നി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് ത​നി​ക്ക് ല​ഭി​ക്കു​ന്ന വ​ലി​യ അ​ഭി​ന​ന്ദ​ന​മാ​ണ്.

ഞാ​ൻ അ​വ​ർ​ക്കു വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​വ​ളാ​ണെ​ന്നു മ​ന​സി​ലാ​യെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. അ​മേ​ഠി ഒ​ഴി​വാ​ക്കി റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കാ​ൻ രാ​ഹു​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ​ത​വ​ണ അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​യോ​ടു മ​ത്സ​രി​ച്ചു രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സ്മൃ​തി ഇ​റാ​നി​യു​ടെ ഏ​ക ഐ​ഡ​ന്‍റി​റ്റി അ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ അ​മേ​ഠി​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു എ​ന്ന​താ​ണെ​ന്നും ഇ​പ്പോ​ൾ അ​വ​രു​ടെ രാ​ഷ്ട്രീ​യ പ്ര​സ​ക്തി അ​വ​സാ​നി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് പ്ര​തി​ക​രി​ച്ചു. അ​ർ​ഥ​ശൂ​ന്യ​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ​ക​രം മ​ണ്ഡ​ല​ത്തി​ലെ അ​ട​ച്ച ആ​ശു​പ​ത്രി​ക​ൾ, സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ, ഐ​ഐ​ഐ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സ്മൃ​തി ഇ​റാ​നി​ക്ക് ഇ​നി ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രു​മെ​ന്നും ജ​യ​റാം ര​മേ​ശ് ട്വീ​റ്റ് ചെ​യ്തു.

റാ​യ്ബ​റേ​ലി​യി​ലെ മ​ത്സ​രം അ​മ്മ ഏ​ൽ​പി​ച്ച ദൗ​ത്യ​മാ​ണെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത മ​ണ്ഡ​ല​ത്തെ സേ​വി​ക്ക​ണ​മെ​ന്ന് അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു. അ​മേ​ഠി​യും, റാ​യ്ബ​റേ​ലി​യും ത​ന്‍റെ കു​ടും​ബ​മാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം വേ​ണ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment