പ്ര​ധാ​ന സീ​സ​ണ്‍ മ​ണ്ഡ​ല​കാ​ല​മാ​ണ്! ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ഉ​ട​ൻ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നു സു​പ്രീംകോ​ട​തി. ഇൗ​ മാ​സം അ​ഞ്ചി​നു ന​ട തു​റ​ക്കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ർ​ജി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് കോ​ട​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഹ​ർ​ജി​ക​ൾ ദീ​പാ​വ​ലി അ​വ​ധി​ക്കു​ശേ​ഷം ന​വം​ബ​ർ 13നു ​പ​രി​ഗ​ണി​ക്കാ​ൻ നി​ശ്ച​യി​ച്ച​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, ന​വം​ബ​ർ അ​ഞ്ചി​നും ആ​റി​ന് 24 മ​ണി​ക്കൂ​റേ​ക്കു മാ​ത്ര​മേ ന​ട തു​റ​ക്കു​ന്നു​ള്ളൂ എ​ന്നും നി​രീ​ക്ഷി​ച്ചു.

സു​പ്രീംകോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ഹ​ർ​ജി ന​ൽ​കി​യ അ​ഖി​ല ഭാ​ര​തീ​യ മ​ല​യാ​ളി സം​ഘ​മാ​ണ് വി​ഷ​യം ഇ​ന്ന​ലെ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ, നി​ല​വി​ൽ വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി മ​റു​പ​ടി ന​ൽ​കി. ശ​ബ​രി​മ​ല ന​ട അ​ഞ്ചി​ന് തു​റ​ക്കു​ന്ന കാ​ര്യം അ​റി​യാം.

അ​ഞ്ചി​ന് ന​ട തു​റ​ന്നാ​ൽ ആ​റി​ന് അ​ട​യ്ക്കും. 24 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പ്ര​ധാ​ന സീ​സ​ണ്‍ മ​ണ്ഡ​ല​കാ​ല​മാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ ഹ​ർ​ജി​ക​ളും ന​വം​ബ​ർ 13നു ​പ​രി​ഗ​ണി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ക​യാ​ണെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ശ​ബ​രി​മ​ല കേ​സി​ൽ 35 പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളും ആ​റ് റി​ട്ട് ഹ​ർ​ജി​ക​ളു​മാ​ണ് ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് ഹ​ർ​ജി​ക​ൾ അ​നു​മ​തി തേ​ടി അ​റ്റോ​ർ​ണി ജ​ന​റ​ലി​നു ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts