നരകയാതന തീർന്നു; ആസിയ ഇനി സ്വതന്ത്ര! മ​​​ത​​​ത്തെ നി​​​ന്ദി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് മ​​​ര​​​ണ​​​ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ക്രൈസ്തവ വീട്ടമ്മയെ പാക്കിസ്ഥാന്‍ സുപ്രീംകോടതി കുറ്റവിമുക്തയാക്കി; വി​​​ശ്വാ​​​സം വ​​​രാ​​​തെ ആ​​​സി​​​യ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മ​​​ത​​​ത്തെ നി​​​ന്ദി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് മ​​​ര​​​ണ​​​ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ക്രൈസ്തവ വീട്ടമ്മ ആ​​​സി​​​യ ബീ​​​ബി(​​​ആ​​​സി​​​യ നൊ​​​രീ​​​ൻ)​​​യെ പാ​​​ക്കി​​​സ്ഥാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി. ലാ​​​ഹോ​​​റി​​​ലെ ഷെ​​​യ്ഖ്പു​​​ര ജ​​​യി​​​ലി​​​ൽ എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി മ​​​ര​​​ണം കാ​​​ത്തു​​​കി​​​ട​​​ന്ന ആ​​​സി​​​യ​​​യെ ഉ​​​ട​​​ൻ സ്വ​​​ത​​​ന്ത്ര​​​യാ​​​ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സാ​​​ഖി​​​ബ് നി​​​സാ​​​ർ അ​​​ട​​​ങ്ങു​​​ന്ന മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. വി​​​ധി​​​യോ​​​ടു​​​ള്ള ആ​​​സി​​​യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം അ​​​വി​​​ശ്വ​​​സ​​​നീ​​​യം എ​​​ന്നാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, വി​​​ധി​​​ക്കെ​​​തി​​​രേ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ർ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചു.

അ​​​യ​​​ൽ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള വ​​​ഴ​​​ക്കി​​​നി​​​ടെ മ​​​ത​​​നി​​​ന്ദ ചൊ​​​രി​​​ഞ്ഞു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ആ​​​സി​​​യ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​ത് 2009 ജൂ​​​ണി​​​ലാ​​​ണ്. 2010ൽ ​​​വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2014ൽ ​​​ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി ഇ​​​തു ശ​​​രി​​​വ​​​ച്ചു. വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ആ​​​സി​​​യ ന​​​ല്കി​​​യ അ​​​ന്തി​​​മ അ​​​പ്പീ​​​ലി​​​ലാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി.

കേ​​​സ് തു​​​ട​​​ങ്ങു​​​ന്ന​​​ത്

മ​​​ത​​​നി​​​ന്ദ​​​യു​​​ടെ പേ​​​രി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ സ്ത്രീ​​​യാ​​​യി​​​രു​​​ന്നു ഭ​​​ർ​​​ത്താ​​​വും നാ​​​ലു കു​​​ട്ടി​​​ക​​​ളു​​​മു​​​ള്ള ആ​​​സി​​​യ. അ​​​യ​​​ൽ​​​ക്കാ​​​ർ​​​ക്കൊ​​​പ്പം വി​​​ള​​​വെ​​​ടു​​​ക്കവേ, അ​​​ന്യ​​​ജാ​​​തി​​​ക്കാ​​​രി​​​യാ​​​യ ആ​​​സി​​​യ​​​യു​​​ടെ കൈ​​​തൊ​​​ട്ട് അ​​​ശു​​​ദ്ധ​​​മാ​​​യ വെ​​​ള്ളം ത​​​ങ്ങ​​​ൾ കു​​​ടി​​​ക്കി​​​ല്ലെ​​​ന്ന് മ​​​റ്റു സ്ത്രീ​​​ക​​​ൾ പ​​​റ​​​ഞ്ഞു.

തു​​​ട​​​ർ​​​ന്നു​​​ള്ള വ​​​ഴ​​​ക്കി​​​നി​​​ടെ ആ​​​സി​​​യ മ​​​ര​​​ണ​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന മ​​​ത​​​നി​​​ന്ദ ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ടു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ആ​​​സി​​യ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു​​​വെ​​​ന്ന് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സു​​​പ്രീം​​​കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​ത്

സം​​​ശ​​​യാ​​​തീ​​​ത​​​മാ​​​യി കേ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ​​​വ​​​ച്ച് ആ​​​സി​​​യ കു​​​റ്റം സ​​​മ്മ​​​തി​​​ച്ച​​​ത് കൊ​​​ല്ലു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ്.

മ​​​റ്റു കേ​​​സു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ൽ ആ​​​സി​​​യ​​​യെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്ക​​​ണം. അ​​​മു​​​സ്‌​​​ലിം​​​ക​​​ളോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം ദ​​​യാ​​​പ​​​ര​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹ​​​ദീ​​​ത്തു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​തും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​ശ്വാ​​​സം വ​​​രാ​​​തെ ആ​​​സി​​​യ

വി​​​ധി കേ​​​ൾ​​​ക്കാ​​​ൻ ആ​​​സി​​​യ കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​യി​​​ല്ല. “ഈ ​​​കേ​​​ൾ​​​ക്കു​​​ന്ന​​​തു സ​​​ത്യ​​​മാ​​​ണോ, എ​​​നി​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ പ​​​റ്റു​​​മോ, അ​​​വ​​​ർ എ​​​ന്നെ പു​​​റ​​​ത്തു​​​വി​​​ടു​​​മോ” എ​​​ന്ന് ആ​​​സി​​​യ ജ​​​യി​​​ലി​​​ൽ​​​വ​​​ച്ചു പ​​​റ​​​ഞ്ഞ​​​താ​​​യി എ​​​എ​​​ഫ്പി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

പ്ര​​​തി​​​ഷേ​​​ധം

മ​​​ത​​​നി​​​ന്ദാ​​​നിയമം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ടി രൂ​​​പീ​​​കൃ​​​ത​​​മാ​​​യ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ലെ​​​ബെ​​​യ്ക്(​​​ടി​​​എ​​​ൽ​​​പി) പാ​​​ർ​​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ക​​​റാ​​​ച്ചി, ലാ​​​ഹോ​​​ർ, പെ​​​ഷ​​​വാ​​​ർ, മു​​​ൾ​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ർ​​​ഷ​​​മാ​​​യി​​​ മാ​​​റി. പോ​​​ലീ​​​സി​​​നു​​​നേ​​​ർ​​​ക്ക് ക​​​ല്ലേ​​​റു​​​ണ്ടാ​​​യി. വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച ജ​​​ഡ്ജി​​​മാ​​​രെ വ​​​ധി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഫ്സ​​​ൽ ഖ്വാ​​ദ്രി ആ​​​ഹ്വാ​​​നം ചെ​​​യ്തു.

വി​​​ധി​​​പ്ര​​​സ്താ​​​വ​​​​ത്തി​​​നു മു​​​ന്പേ സു​​​പ്രീം​​​കോ​​​ട​​​തി ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു. മുന്നൂ​​​റോ​​​ളം പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പു​​​റ​​​മേ അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ചു. വി​​​ധി കേ​​​ൾ​​​ക്കാ​​​ൻ ജ​​​ന​​​ക്കൂ​​​ട്ടം തി​​​ങ്ങി​​​നി​​​റ​​​ഞ്ഞി​​​രു​​​ന്നു. പ​​​ല​​​രും വ​​​ധ​​​ശി​​​ക്ഷ ശ​​​രി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ച്ച​​​ത്.
പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ്. ആസിയ യും കുടുംബവും പാക്കിസ്ഥാൻ വിട്ടേ ക്കുമെന്ന സൂചനകളുണ്ട്.

സ​​​ൽ​​​മാ​​​ൻ ത​​​സീ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം

ആ​​​സി​​​യ സം​​​ഭ​​​വം ലോ​​​ക​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ​​​തി​​​യു​​​ന്ന​​​ത് മു​​​ൻ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​ശ്യാ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ൽ​​​മാ​​​ൻ ത​​​സീ​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ്.

ആ​​​സി​​​യ​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി സം​​​സാ​​​രി​​​ച്ച ഇ​​​ദ്ദേ​​​ഹം മ​​​ത​​​നി​​ന്ദാ​​​നി​​​യ​​​മ​​​ത്തി​​​ൽ കാ​​​ലാ​​​നു​​​സൃ​​​ത മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ക​​​മാ​​​ൻ​​​ഡോ മും​​​താ​​​സ് ഖ്വാ​​​ദ്രി ഇ​​​തി​​​ൽ പ്ര​​​കോ​​​പി​​​ത​​​നാ​​​യി ഗ​​വ​​ർ​​ണ​​റെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഷ​​​ഹ്ബാ​​​സ് ഭ​​​ട്ടി​​​യും ആ​​​സി​​​യ​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു.

വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്ക​​​പ്പെ​​​ട്ട മും​​​താ​​​സ് ഖ്വാ​​​ദ്രി​​​ക്കു വീ​​​ര​​​പ​​​രി​​​വേ​​​ഷ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ ഖ്വാ​​​ദ്രി​​​ക്ക് ആ​​​രാ​​​ധനാ​​​ല​​​യ​​​​മു​​​ണ്ട്. ആ​​​സി​​​യ​​​യെ മോ​​​ചി​​​പ്പി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​ലെ​​​ബെ​​​യ്ക്ക് പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത് ഖ്വാ​​​ദ്രി​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​രാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, ത​​​സീ​​​ർ​​​ വ​​​ധ​​​ത്തോ​​​ടെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മ​​​ത​​​നി​​​ന്ദാ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി. ആ​​​സി​​​യ​​​യെ മോ​​​ചി​​​പ്പി​​​ക്കാ​​​നും വ​​​ലി​​​യ സ​​​മ്മ​​​ർ​​​ദം ഉ​​​യ​​​ർ​​​ന്നു. ആ​​​സി​​​യ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ആ​​​ഷി​​​ഖ് മാ​​​സി​​​ഹും മ​​​ക​​​ളും വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

അക്രമത്തിനു തുനിഞ്ഞാൽ നേരിടും: ഇമ്രാൻ

ആ​​സി​​യാ​​ബീ​​ബി കേ​​സി​​ലെ സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക്ക് എ​​തി​​രേ ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. രാ​​ഷ്‌ട്രീയ ല​​ക്ഷ്യം വ​​ച്ച് ജ​​ന​​ങ്ങ​​ളെ അ​​ക്ര​​മ​​ത്തി​​നു പ്രേ​​രി​​പ്പി​​ക്കാ​​ൻ ആ​​രെ​​ങ്കി​​ലും തു​​നി​​ഞ്ഞാ​​ൽ രാ​​ഷ്‌ട്രത്തി​​ന്‍റെ എ​​ല്ലാ ശ​​ക്തി​​യു​​മു​​പ​​യോ​​ഗി​​ച്ച് നേ​​രി​​ടു​​മെ​​ന്നും ഖാ​​ൻ താ​​ക്കീ​​തു ന​​ൽ​​കി. ആ​​സി​​യാ​​യെ മ​​ത​​നി​​ന്ദാ​​ക്കേ​​സി​​ൽ കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്കി​​യ സു​​പ്രീം​​കോ​​ട​​തി വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രാ​​ജ്യ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു ടി​​വി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി.

സൈ​​നി​​ക​​മേ​​ധാ​​വി​​ക്കെ​​തി​​രേ ക​​ലാ​​പം ന​​ട​​ത്താ​​നും സ​​ർ​​ക്കാ​​രി​​നെ​​തി​​രേ രം​​ഗ​​ത്തു​​വ​​രാ​​നും വ​​രെ ചി​​ല​​ർ ആ​​ഹ്വാ​​നം ചെ​​യ്യു​​ക​​യാ​​ണ്. വോ​​ട്ടി​​നു​​വേ​​ണ്ടി രാ​​ജ്യ​​ത്തി​​ന് ഉ​​പ​​ദ്ര​​വം വ​​രു​​ത്ത​​രു​​തെന്ന് ഖാൻ പറഞ്ഞു.

Related posts