കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് വരുമാനം

ksrtc-sabarimalaശബരിമല: ബാബറി മസ്ജിദ് വാര്‍ഷികവും ജയലളിതയുടെ മരണവും ഉണ്ടായിട്ടും ഈ സീസണിലെ ഏറ്റവും വലിയ വരുമാനമാണ് പമ്പയിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ലഭിച്ചത്. 23,56,886 രൂപയാണ്  വരുമാനം. കോട്ടയം, എറണാകുളം തിരുവനന്തപുരം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിര്യാണം മൂലം നിര്‍ത്തിവച്ച പളനി, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു.

കഴിഞ്ഞ തീര്‍ഥാടനകാലത്ത് പമ്പയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ ഈ വര്‍ഷം സര്‍വീസ് നടത്തുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ചെന്നൈയിലേക്കുള്ള സര്‍വീസാണ് ഏറ്റവും ദൈര്‍ഘ്യമുള്ളത്.

Related posts