മകരവിളക്ക് സുരക്ഷ: പോലീസുകാര്‍ മാത്രം 2000

SABARIMALA-POLICEശബരിമല: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷശക്തമാക്കി. 500ഓളം പോലീസുകാരെ അധികമായി വിന്യസിച്ചു. 20 ഡിവൈഎസ്പിമാര്‍, 36 പോലീസ് ഇന്‍സ്‌പെക്ടര്‍, 135 എസ്‌ഐ, 2000 പോലീസുകാര്‍ എന്നിവരുള്‍പ്പെടുന്ന ടീമാണ് പുതുതായി ചുമതലയേറ്റത്. വലിയ നടപന്തലില്‍ നടന്ന ചടങ്ങ് സ്‌പെഷല്‍ പോലീസ് ഓഫീസര്‍ എസ്. സുരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ പൂര്‍ണ സുരക്ഷ ഉറപ്പവരുത്തുകയും സുഖദര്‍ശനത്തിന് സാഹചര്യമൊരുക്കുകയുമാണ് പ്രധാന കടമയെന്ന് അദ്ദേഹം പറഞ്ഞു. 16 സെക്ടറായി തിരിച്ച് ഒരോ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയേറെ പോലീസുകാരെ ശബരിമലയില്‍ സുരക്ഷക്കായി വിന്യസിക്കുന്നത്.

Related posts