ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​നം: ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് റി​ട്ട​യേ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥന്റെ പ​ന്പ​യി​ൽ നി​ന്നും ശ​യ​ന​പ്ര​ദ​ക്ഷി​ണം

പ​ന്പ: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് റി​ട്ട​യേ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും ചെ​ന്നൈ​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന​തു​മാ​യ അ​ന​ന്ത​പ​ത്മ​നാ​ഭ​നാ (58) ണ് ​ശ​നി​യാ​ഴ്ച രാ​വി​ലെ പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ആ​ദ്യ​ദി​വ​സം മ​ര​ക്കൂ​ട്ട​ത്തെ​ത്തി വി​ശ്ര​മി​ച്ച​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. സു​പ്രീം കോ​ട​തി വി​ധി​യോ​ട് യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ത​ന്‍റെ ആ​വ​ശ്യ​മെ​ന്നും അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ർ​ശ​ന​ത്തി​നു​ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. മ​റ്റ് ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്താ​നാ​ണ് അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ തീ​രു​മാ​നം.

Related posts