ശ​ബ​രി​മ​ല ഒ​രു​ക്ക​ങ്ങ​ളി​ൽ ആ​ശ​ങ്ക വേ​ണ്ട; ന​വം​ബ​ർ 10ന​കം പൂ​ർ​ത്തി​യാ​ക്കും: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​വം​ബ​ർ 10ന​കം എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കും.

മ​രാ​മ​ത്ത് ജോ​ലി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കും. എ​ങ്ങ​നെ​യെ​ങ്കി​ലും ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യെ​ന്ന സ​മീ​പ​നം പാ​ടി​ല്ല. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ​യു​ടെ​യും അ​പ്പ​ത്തി​ന്‍റെ​യും ക​രു​ത​ൽ​ശേ​ഖ​രം ഒ​രു​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്ങി​ന്‍റെ എ​ണ്ണം സം​ബ​ന്ധി​ച്ച് പൊ​ലി​സു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​തേ​സ​മ​യം പ​മ്പ​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത മു​ണ്ടു​ക​ൾ ഇ​രു​മു​ടി​ക്കെ​ട്ട് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കെ​ട്ടു​നി​റ കേ​ന്ദ്ര​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത മു​ണ്ടു​ക​ൾ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment