വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സൗജന്യം

SABARIMALAശബരിമല: ശബരിമല ദര്‍ശനത്തിനായി കേരള പോലീസ് ഏര്‍പ്പെടു ത്തിയ വെര്‍ച്വല്‍ ക്യു സംവിധാനം പൂര്‍ണമായി സൗജന്യമാണെന്ന് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ പി.കെ. മധു അറിയിച്ചു. കേരളത്തിന് പുറത്ത് വെര്‍ച്വല്‍ ക്യു ബുക്കിംഗിന് ഇന്റര്‍നെറ്റ് കഫേകളും മറ്റും കേരള പോലീസിന് നല്‍കാ നെന്ന് പറഞ്ഞ് 2000 രൂപയോളം ഓരോരുത്തരില്‍നിന്നും ഈടാക്കുന്നതായി പരാതി കളുണ്ട്.
tthp:www.sabarimalaq.comഎന്ന വെബ്‌സൈറ്റിലൂടെയാണ് വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്കിംഗ് നടത്താനാവുക. വിര്‍ച്വല്‍ ക്യൂ ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471 324 3000, 324 4000, 324 5000

വിജയകുമാര്‍ സന്നിധാനം  പോലീസ് സ്‌പെഷല്‍ ഓഫീസര്‍
ശബരിമല:  തിരുവനന്തപുരം ട്രാഫിക് എസ്.പി വിജയകുമാറിന് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസറായി ഇന്നു ചുമതലയേല്‍ക്കും. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായും തൃപ്തികരമാ യും സേവനം നിര്‍വഹിക്കാന്‍ കഴിഞ്ഞതായി ചുമതല ഒഴിയുന്ന സ്‌പെഷല്‍ ഓഫീസര്‍ പി.കെ. മധു പറഞ്ഞു.

Related posts