ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം; നി​ല​പാ​ടി​നൊ​പ്പം സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ​യും മാ​റ്റി ദേ​വ​സ്വം ബോ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ലെ നി​ല​പാ​ട് മാ​റ്റ​ത്തി​ന് പി​ന്നാ​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ​യും മാ​റ്റി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ് ദ്വി​വേ​ദി​യെ മാ​റ്റി.

മു​മ്പ് യു​വ​തി പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി ഇ​നി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ്ര​യാ​ർ ഗോ​പാ​ല കൃ​ഷ്‌​ണ​ന്‌ വേ​ണ്ടി ഹാ​ജ​രാ​യി​രു​ന്ന​ത് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി ആ​യി​രു​ന്നു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന കേ​സി​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​ന്നി​ൽ വാ​ദം സ​മ​ർ​പ്പി​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്കം ക​ക്ഷി​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി സ​മ​യം നീ​ട്ടി ന​ൽ​കി.

ചീ​ഫ് ജ​സ്റ്റി​സി​ന് മു​ന്നി​ൽ വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‍​വി അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​നി വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള​വ​ർ​ക്ക് കോ​ട​തി ഈ ​മാ​സം 23 വ​രെ സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്.

Related posts

Leave a Comment