ഒന്നുമിന്നിച്ചേക്കണേ.., ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം..! കെ.എസ്.ശബരീനാഥൻ എംഎൽഎ വിവാഹിതനാകുന്നു; വധു സബ് കളക്ടർ ദിവ്യ എസ്. അയ്യർ

Sabarinathan2
തിരുവനന്തപുരം: കെ.എസ്.ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. ഫേസ്ബുക്കിലൂടെ ശബരീനാഥനാണ് തന്‍റെ വിവാഹക്കാര്യം അറിയിച്ചത്.

വിവാഹത്തെക്കുറിച്ച് നിങ്ങളുടെ സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും വിവാഹിതനാകാൻ തീരുമാനിച്ച കാര്യം സന്തോഷപൂർവം അറിയിക്കുന്നുവെന്നുമാണ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്.

ദിവ്യയെ തിരുവനന്തപുരത്ത് വച്ചാണ് പരിചയപ്പെട്ടതെന്നും തമ്മിലടുത്തപ്പോൾ ആശയങ്ങളും ഇഷ്ടങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായെന്നും ശബനീനാഥൻ പറയുന്നു. ഇരുകുടുംബങ്ങളുടെയും ആശീർവാദത്തോടെ വിവാഹം തീരുമാനിച്ചുവെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നുമാണ് എംഎൽഎ അറിയിച്ചിരിക്കുന്നത്.

മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാർത്തികേയന്‍റെ മകനാണ് അരുവിക്കരയിൽ നിന്നുള്ള എംഎൽഎയായ ശബരീനാഥൻ. കാർത്തികേയന്‍റെ മരണത്തെ തുടർന്നാണ് ശബരീനാഥൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്തത്. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് ശബരീനാഥൻ മികവ് തെളിയിക്കുകയും ചെയ്തു.

Related posts