വനമുത്തശിയെ തേടി അഭിനന്ദന പ്രവാഹം! പാരമ്പര്യ വൈദ്യത്തിലെ മികവിന് വന മുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മയെ തേടി പത്മശ്രീ പുരസ്‌കാരമെത്തി; അഭിനന്ദന പ്രവാഹവുമായി പ്രമുഖര്‍

വി​തു​ര : പാ​ര​മ്പ​ര്യ വൈ​ദ്യ​ത്തി​ലെ മി​ക​വി​ന് വ​ന മു​ത്ത​ശ്ശി ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യെ തേ​ടി പ​ത്മ​ശ്രീ പു​ര​സ്കാ​ര​മെ​ത്തി​യ​തോ​ടെ ക​ല്ലാ​ർമൊ​ട്ട​മൂ​ട്ടി​ലെ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ പ​ന​യോ​ല വീ​ട്ടി​ലേ​ക്കു അ​ഭി​ന​ന്ദ​നപ്ര​വാ​ഹ​വു​മാ​യി പ്ര​മു​ഖ​ർ ഒ​ഴു​കു​ക​യാ​ണ്.​

കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. പ്ര​ദേ​ശി​കകോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​മൊ​പ്പ​മാ​ണു അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.പു​ര​സ്കാ​ര ല​ബ്ദി​യി​ൽ നി​റ​ഞ്ഞ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ പ​ക്ഷേ പാ​ര​മ്പ​ര്യ വൈ​ദ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ വി​ഷ​മം ത​ന്നോ​ടു പ​ങ്കുവ​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജി.​ഡി. ഷി​ബു​രാ​ജ്, കോ​ൺ​ഗ്ര​സ്മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ന്‍. ക്ല​മ​ന്റ്, വി. ​അ​നി​രു​ദ്ധ​ൻ നാ​യ​ർ, ആ​ന​പ്പാ​റ ഉ​ദ​യ​ന്‍ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

Related posts