മികച്ച നടിയായ മഞ്ജുവാര്യര്‍ സിനിമയില്‍ ശോഭിക്കട്ടെ! മഞ്ജുവാര്യരെ മത്സരിപ്പിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് സജി ചെറിയാന്‍; വാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നില്‍…

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ല​ച്ചി​ത്ര​താ​രം മ​ഞ്ജു വാ​ര്യ​രെ മ​ത്സ​രി​പ്പി​ക്കേ​ണ്ട ഗ​തി​കേ​ട് സി​പി​എ​മ്മി​നി​ല്ലെ​ന്ന് സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ക​ച്ച ന​ടി​യാ​യ മ​ഞ്ജു​വാ​ര്യ​ർ അ​വ​രു​ടെ മേ​ഖ​ല​യി​ൽ ശോ​ഭി​ക്ക​ട്ടെ​യെ​ന്നും അ​വ​രോ​ട് ഇ​ഷ്ട​മു​ള്ള ആ​രോ ആ​ണ് ഈ ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നി​ലെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ചൊ​ല്ലി​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നായിരുന്നു മറുപടി. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​രി​ലൊ​രാ​ളാ​യി പ്ര​വർത്തി​ക്കാ​നാ​ണ് ത​നി​ക്ക് ഇ​ഷ്ട​മെ​ന്നും സ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സി​പി​എ​മ്മി​നെ ത​ന്നെ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​യെ ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​മ​ല്ല ന​ട​ത്തു​ന്ന​തെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Related posts