പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​ൻ ഉ​ണ്ടാ​യി​ട്ടും…! മ​ഴു​വ​ന്നൂ​രി​ലെ ട്വ​ന്‍റി-20 പ്ര​ശ്നം; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​നെ​ത്തി​യ ട്വ​ന്‍റി-20 ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു ജേ​ക്ക​ബി​നെ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​ൻ ഉ​ണ്ടാ​യി​ട്ടും സാ​ബു ജേ​ക്ക​ബി​നെ ത​ട​ഞ്ഞു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തി​ന് നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജി​ലേ​ക്ക് വി​ഷ​യ​ങ്ങ​ൾ നീ​ക്കി​യ 48 പേ​ർ​ക്കെ​തി​രേ​യും, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ലം​ഘി​ച്ച് കൂ​ട്ടം കൂ​ടി​യ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 300 പേ​ർ​ക്കെ​തി​രേ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഘ​ർ​ഷ സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്തു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ധി​ഷേ​ധ സ​മ​രം ന​ട​ന്നി​രു​ന്നു. പ്ര​തി​ഷേ​ധ സ​മ​രം പി​ന്നീ​ട് പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലേ​ക്കും ക​ലാ​ശി​ച്ചു.

സം​ഭ​വ​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു എ​എ​സ്ഐ​ക്കും പ​രി​ക്കേ​റ്റു. നി​ര​വ​ധി കോ​ൺ​ഗ്ര​സ് -സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​ന്‍റെ ലാ​ത്തി​ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts

Leave a Comment