കേരളാപോലീസിന് എന്റെ നന്ദി! അര്‍ദ്ധരാത്രിയില്‍ രോഗിയായ മകള്‍ക്ക് പോലീസുകാര്‍ രക്ഷകരായതിനെക്കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

വാഹനപരിശോധനയ്ക്കിടെ നിര്‍ത്തായ പോയ ഇരുചക്ര വാഹനത്തെ പിന്തുടര്‍ന്ന്, അപകടമുണ്ടാക്കി രണ്ടുപേര്‍ മരിക്കാനിടയായ സംഭവം, യുവാക്കളെ അസഭ്യം പറയുന്ന സംഭവം, വഴിയാത്രക്കാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത സംഭവം, തുടങ്ങി കേരളാ പോലീസിനെക്കുറിച്ച് ഒന്നുരണ്ടു ദിവസമായി പുറത്തുവരുന്നത് അത്രനല്ല വാര്‍ത്തകളല്ല.

കേരളാ പോലീസിനെ മര്യാദ പഠിപ്പിക്കാനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുതിയ പരിശീലനപരിപാടികള്‍ക്കും ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് പോലീസ് തന്റെ മകളുടെ ജീവന്റെ രക്ഷകരായി അവതരിച്ച സംഭവം പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാരുദ്യോഗസ്ഥന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാബു എസ് ബിജി എന്ന വ്യക്തി കേരളാ പോലീസിലെ ചില സുമനസ്സുകളെ പരിചയപ്പെടുത്തിയത്.

സാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘കേരളാ പോലീസിന് എന്റെ നന്ദി. അതിരാവിലെ മൂന്ന് മണിയോടടുക്കുന്നു. എന്റെ മൂത്തമകള്‍ക്ക് സഹിക്കാന്‍ പറ്റാത്ത വയറു വേദന, വീട്ടില്‍ വണ്ടിയുമില്ല. ആകെ പേടിച്ചു പോയ നിമിഷം. ആരെ വിളിച്ചാലും ഫോണെടുക്കാത്തത്ര ഉറക്കമുള്ള സമയം. പെട്ടെന്നാണ് താഴെ റോഡിലൂടെ പൊലീസ് പെട്രോളിങ് ശ്രദ്ധയില്‍പ്പെട്ടത്.

കൈകൊട്ടിവിളിച്ചപ്പോള്‍ തന്നെ സഹായവുമായി അവര്‍ എത്തി. വളരെ പെട്ടന്ന് മോളെ ആശുപത്രിയില്‍ എത്തിക്കാനായി. ഫുഡ് പോയിസനാണ്. രാവിലെ കഴിച്ച ജ്യൂസിന്റെ സംഭാവന. ഏതായാലും മകള്‍ ഒന്നുരണ്ട് ഗുളിക കഴിച്ചതോടെ സുഖമായി ഉറങ്ങി. എന്റെ നന്ദി കേരള പൊലീസിന്.’

Related posts