“പ്ലീ​സ്, തി​യ​റ്റ​റി​ൽ​നി​ന്നു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​ത്; ഇ​ത് ഒ​രു​പാ​ട് പേ​രു​ടെ സ്വ​പ്ന​ത്തെ ത​ക​ർ​ക്കുകയാണെന്ന്  സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ

കൊ​ച്ചി: സി​നി​മ​യോ​ടു തോ​ന്നു​ന്ന ഇ​ഷ്ടം കൊ​ണ്ടാ​യാ​ലും തി​യ​റ്റ​റി​ൽ​നി​ന്നു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​തെ​ന്നു “സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ. സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​ടി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ചി​ല​ർ സി​നി​മ​യു​ടെ തി​യ​റ്റ​റി​ൽ​നി​ന്നു പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന സീ​നു​ക​ൾ പ​ല​തും ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്നു. ഇ​ത് ഒ​രു​പാ​ട് പേ​രു​ടെ സ്വ​പ്ന​ത്തെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഫു​ട്ബോ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന​തെ​ങ്കി​ലും സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ ഒ​രു സ്പോ​ർ​ട്സ് സി​നി​മ​യ​ല്ല. ക​ളി​യു​ടെ ആ​വേ​ശ​ത്തി​ന​പ്പു​റ​മു​ള്ള കു​റെ ജീ​വി​ത​ങ്ങ​ളാ​ണ്.

മ​ല​പ്പു​റ​ത്തു​കാ​രു​ടെ സാ​ധാ​ര​ണ ജീ​വി​ത​മാ​ണു സി​നി​മ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ സാ​മു​വ​ൽ അ​ബി​യോ​ള റോ​ബി​ൻ​സ​ണ്‍ നൈ​ജീ​രി​യ​ക്കാ​ര​നാ​ണ്. കേ​ര​ള​ത്തി​ലെ ഷൂ​ട്ടിം​ഗ് ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും മ​ല​ബാ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട രു​ചി​ക​ളാ​യ പൊ​റോ​ട്ട​യും ബീ​ഫും പ​ത്തി​രി​യും ബി​രി​യാ​ണി​യു​മൊ​ക്കെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും സാ​മു​വ​ൽ പ​റ​ഞ്ഞു.

ആ​ഫ്രി​ക്ക​യി​ൽ സീ​രി​യ​ലി​ലും സി​നി​മ​യി​ലും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ഇ​ദ്ദേ​ഹം. നി​ർ​മാ​താ​വ് ഷൈ​ജു ഖാ​ലി​ദ്, തി​ര​ക്ക​ഥ​യി​ൽ പ​ങ്കാ​ളി​യാ​യ മു​ഹ്സി​ൻ പ​രാ​രി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts