സമ്മർദ്ദത്തിന് അടിമപ്പെട്ടാൽ ..! എസ്എഫ്ഐക്കാരുടെ അക്രമത്തിനിരയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

sadhacharamതി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ  ജി​ജേ​ഷി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു ചു​മ​ത്തി ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.      കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി ഷ​ബാ​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്ന കു​റ്റ​മാ​ണ് ജി​ജേ​ഷി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.  കോ​ള​ജി​ൽ പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നെ​ത്തി​യ ജി​ജേ​ഷ് ത​നി​ക്കു നേ​രെ കൈയേ റ്റം ന​ട​ത്തു​ക​യും മോ​ശ​മാ​യ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തെ​ന്ന ഷ​ബാ​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഷ​ബാ​ന​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നു പ​റ​യു​ന്ന ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി സൗ​മ്യ​യും ജി​ജേ​ഷി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ക്ര​മ​സം​ഭ​വം ന​ട​ന്നു മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ഷ​ബാ​ന ഇ​യാ​ൾ​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യ​ത്.   സം​ഭ​വം ന​ട​ന്ന അ​ന്നു ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് മൊ​ഴി ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്നാ​ണ് ഷ​ബാ​ന പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ദി​ക്കെ​തി​രെ​യും കേ​സെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള എ​സ്എ​ഫ്ഐ​യു​ടെ ത​ന്ത്ര​മാ​ണി​തെ​ന്നും ഷ​ബാ​ന​യു​ടെ മൊ​ഴി​ക്കു പി​ന്നി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും ആ​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.     ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം  എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കെ​തി​രെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നി​ലും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജി​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളും ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള​ട​ക്കം 13 പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു .  ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ഒ​രാ​ളെ പോ​ലും ക​സ്റ്റഡി​യി​ൽ എ​ടു​ത്തി​ട്ടി​ല്ല.  സി​പി​എ​മ്മി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദം മൂ​ല​മാ​ണ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts