ഇ​ത്ത​രം ജന്മങ്ങ​ൾ ആ​ണി​ന് ശാ​പം! പെ​ണ്ണ് എ​ന്ന വാ​ക്കി​ന് കാ​മം എ​ന്ന് മാ​ത്രം അ​ർ​ഥം അ​റി​യാ​വു​ന്ന പാ​ഴ്ജന്മ​ങ്ങ​ൾ; അശ്ലീലചിത്രം അയച്ചയാൾക്ക് സാധികയുടെ കിടിലൻ മറുപടി

ഫേസ്ബു​ക്കി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ​ക്കെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. ന​ഗ്ന​ചി​ത്രം അ​യ​ച്ച വി​നീ​ത് എ​ന്ന യു​വാ​വി​നെ​യാ​ണ് താ​രം തു​റ​ന്നു​കാ​ട്ടി​യ​ത്. മെ​സേ​ജി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും സാ​ധി​ക പ​ങ്കു​വച്ചി​ട്ടു​ണ്ട്.

സാ​ധി​ക​യു​ടെ കു​റി​പ്പ് ഇങ്ങനെ…

ഇ​തു​പോ​ലു​ള്ള ജന്മ​ങ്ങ​ൾ ആ​ണ് ആ​ണി​ന്‍റെ ശാ​പം…. ന​ട്ടെ​ല്ലി​ന്‍റെ സ്ഥാ​ന​ത്തു റ​ബ്ബ​ർ വ​ച്ചു പി​ടി​പ്പി​ച്ച ജ​നി​പ്പി​ച്ച അ​മ്മ​മാ​ർ​ക്ക് പോ​ലും മ​ന​സ്സ​മാ​ധാ​നം കൊ​ടു​ക്കാ​ത്ത ജന്മ​ങ്ങ​ൾ….

പെ​ണ്ണ് എ​ന്ന വാ​ക്കി​ന് കാ​മം എ​ന്ന് മാ​ത്രം അ​ർ​ഥം അ​റി​യാ​വു​ന്ന പാ​ഴ്ജന്മ​ങ്ങ​ൾ… ഇ​തു​പോ​ല​ത്തെ ജന്മങ്ങ​ൾ കാ​ര​ണം ആ​ണ് പ​ല​രും ഇ​ൻ​ബോ​ക്സ് തു​റ​ക്കാ​ത്ത​തും മെ​‌​സേ​ജി​ന് റി​പ്ലൈ ത​രാ​ത്ത​തും… ഒ​രു​പാ​ട് ഒ​ന്നും വേ​ണ്ട ഇ​തു​പോ​ല​ത്തെ കു​റ​ച്ചു​പേ​ർ മ​തി ആ​ണി​ന്‍റെ വി​ല ക​ള​യാ​ൻ.

പെ​ണ്ണി​ന്‍റെ കാ​ല് ക​ണ്ടാ​ൽ കു​ഴ​പ്പം, പൊ​ക്കി​ൾ ക​ണ്ടാ​ൽ കു​ഴ​പ്പം, വ​യ​റു ക​ണ്ടാ​ൽ കു​ഴ​പ്പം, സ​ത്യ​ത്തി​ൽ ഇ​തൊ​ക്കെ ആ​രു​ടെ കു​ഴ​പ്പം ആ​ണ്? ഇ​തൊ​ന്നും ക​ണ്ടാ​ലും ഒ​രു കു​ഴ​പ്പ​വും ഇ​ല്ലാ​ത്ത ന​ട്ടെ​ല്ലു​ള്ള ന​ല്ല അ‌​സ​ൽ ആ​ണ്‍​കു​ട്ടി​ക​ൾ ഉ​ണ്ട് ഈ ​നാ​ട്ടി​ൽ…

അ​പ്പൊ ഇ​തൊ​ന്നും ആ​ണി​ന്‍റെ​യോ പെ​ണ്ണി​ന്‍റെയോ കു​ഴ​പ്പം അ​ല്ല. വി​കാ​രം മ​നു​ഷ്യ​സ​ഹ​ജം ആ​ണ്, വി​കാ​ര​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത​തു ആ ​വ്യ​ക്തി​യു​ടെ പ്ര​ശ്നം ആ​ണ്.

ഞാ​ൻ എ​ന്താ​വ​ണം എ​ന്ന​ത് ഞാ​ൻ തീ​രു​മാ​നി​ക്ക​ണം. ഞാ​ൻ എ​ന്ന വ്യ​ക്തി എ​ന്‍റെ വീ​ട്ടി​നു പു​റ​ത്തു​ള്ള സ്ത്രീ​ക​ളെ/പു​രു​ഷന്മാ​രെ എ​ങ്ങി​നെ കാ​ണ​ണം എ​ന്ന​ത് എ​ന്‍റെ തീ​രു​മാ​നം ആ​ണ്.

അ​ല്ലാ​തെ സാ​ഹ​ച​ര്യ​മോ വ​ള​ർ​ത്തു ദോ​ഷ​മോ ലിം​ഗ​ദോ​ഷ​മോ അ​ല്ല. അ​ത് ആ​ർ​ക്കും വ​ന്നു പ​ഠി​പ്പി​ച്ചു ത​രാ​ൻ ഒ​ക്കി​ല്ല. പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നൊ​ന്ന് ഉ​ണ്ട് അ​ത് മ​നു​ഷ്യ​ൻ ആ​യാ​ലും മൃ​ഗം ആ​യാ​ലും സ​സ്യം ആ​യാ​ലും അ​ത് പ്ര​കൃ​തി നി​യ​മം ആ​ണ്.

അ​ത് മ​ന​സി​ലാ​വാ​നു​ള്ള മാ​ന​സി​ക വ​ള​ർ​ച്ച ഇ​ല്ലെ​ങ്കി​ൽ പെ​ണ്ണി​നെ ക​ണ്ടാ​ൽ ഉണ്ടാകുന്ന ആ ​വി​കാ​രം ഇ​നി​യൊ​രു പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ല്കാ​തി​രി​ക്ക​ട്ടെ എ​ന്ന് ഞാ​ൻ പ്രാ​ർ​ഥി​ക്കാം.

** ഈ ​ചേ​ട്ട​ൻ വിനീത് 3165

ചെ​യ്ത​ത് ഞാ​ൻ ഇ​ടു​ന്ന ഫോ​ട്ടോ​യു​ടെ​യും എ​ന്‍റെ വ​സ്ത്ര​ധാ​ര​ണ രീ​തി​യു​ടെ​യും പ്ര​ശ്നം ആ​ണെ​ന്ന് പ​റ​യാ​ൻ വ​രു​ന്ന​വ​രോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളൂ.

എ​ന്‍റെ വ്യ​ക്തി സ്വാ​ത​ന്ത്ര്യം എ​ന്നെ പീ​ഡി​പ്പി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ അ​വ​കാ​ശം അ​ല്ല. നി​ങ്ങ​ളു​ടെ മ​നോ​രോ​ഗം എ​ന്‍റെ അ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ല്പി​ക്ക​രു​ത്. **

** പേ​രും മ​റ്റും മ​റ​ച്ചു വ​യ്ക്ക​ണം എ​ന്ന് പ​റ​യു​ന്ന​വ​രോ​ട് ഈ ​പീ​ഡ​നം എ​ന്ന​ത് ശ​രീ​ര​ത്തി​ൽ തൊ​ടു​ന്പോൾ മാ​ത്രം അ​ല്ല മാ​ന​സി​ക​വും ആ​ണ്.

എ​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് അ​യാ​ളു​ടെ തെ​റ്റാ​ണു നാ​ളെ അ​യാ​ൾ ആ​രെ​യെ​ങ്കി​ലും ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചാ​ൽ ഇ​ന്ന് ഇ​യാ​ളു​ടെ വി​വ​രം പു​റ​ത്തു പ​റ​യാ​ത്ത​തി​ൽ നാ​ളെ ഞാ​ൻ ദുഃ​ഖി​ക്കും.

അ​തു​കൊ​ണ്ട് സ്വ​ന്തം വീ​ട്ടു​കാ​രെ പ​റ്റി ഓ​ർ​ക്കാ​തെ അ​യാ​ൾ ചെ​യ്ത തെ​റ്റ് ഞാ​ൻ എ​ന്തി​നു മൂ​ടി​വ​ച്ചു എ​ന്‍റെ സ​ഹോ​ദ​രി​മാ​രെ ഞാ​ൻ നാ​ള​ത്തെ ഇ​ര​ക​ൾ ആ​ക്ക​ണം? ഇ​താ​ണ് എ​ന്‍റെ ശ​രി 100 **…

Related posts

Leave a Comment