സ​ഫീ​ർ വ​ധം; ഒരു മാസം പിന്നിട്ടിട്ടും അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലിംലീ​ഗ് സ​മ​ര​ത്തി​ന്

മ​ണ്ണാ​ർ​ക്കാ​ട്:​ മു​സ് ലിം ​യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​ർ കൊ​ല്ല​പ്പെ​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി​ട്ടും കേ​സ് അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ലാ​ണെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം മു​സ് ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

കൊ​ല​പാ​ത​കി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സ് കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​തി​ന് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ 120(ബി) ​വ​കു​പ്പ് ചു​മ​ത്തി​യെ​ങ്കി​ലും അ​റ​സ്റ്റു വൈ​കു​ക​യാ​ണ്.

​സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ ഗു​ണ്ട​ക​ളും സി.​പി.​ഐ എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫീ​സും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ ബാ​ന്ധ​വം പു​റ​ത്ത് കൊ​ണ്ടു​വ​ര​ണം.

കേ​സ​ന്വേ​ഷ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് മു​സ് ലിം ​ലീ​ഗ് നേ​തൃ​ത്വം ന​ൽ​കും.​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ണ്ട് ടി.​എ.​സ​ലാം അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് എ​ൻ.​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts