മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്

അ​ഗ​ളി: മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

മ​ധു​വി​ന്‍റെ​മ​ര​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും പ​ങ്ക്, അ​ട്ട​പ്പാ​ടി​യി​ലെ പ​ട്ടി​ക​വ​ർ​ഗ്ഗ കു​ടും​ബ​ശ്രീ ന​ട​ത്തി​പ്പ്, സാ​മൂ​ഹ്യ അ​ടു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​നി​സ്വാ​മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എം.​ആ​ർ.​സ​ത്യ​ൻ, മ​ഞ്ചി​ക്ക​ല്ല​ൻ, മു​രു​ക​ൻ മാ​സ്റ്റ​ർ, കെ.​രാ​ജ​ൻ, നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts