എത്ര സത്യസന്ധനായ കോപ്പിയടിക്കാരന്‍! സഫീര്‍ കരീം കഴിഞ്ഞ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്, സത്യസന്ധതയും ധാര്‍മ്മികബോധവും പരീക്ഷിക്കപ്പെട്ട വിഷയത്തിലെന്ന് റിപ്പോര്‍ട്ട്

ഐഎഎസ് പരീക്ഷയില്‍ ഭാര്യയുടെ സഹായത്തോടെ കോപ്പിയടിച്ച മലയാളി ഐപിഎസുകാരന്‍ സഫീര്‍ കരീമിന് കഴിഞ്ഞ തവണ എഴുതിയ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് ധാര്‍മ്മികബോധം സത്യസന്ധത എന്നിവ ഉള്‍പ്പെട്ട പേപ്പറില്‍. ഈ വിഷയങ്ങള്‍ വരുന്ന ജനറല്‍ സ്റ്റഡീസില്‍ 250 ല്‍ 108 മാര്‍ക്ക് നേടി അന്നത്തെ ഏറ്റവും മികച്ച മാര്‍ക്കു വാങ്ങിയായിരുന്നു സഫീര്‍കരീം വിജയിച്ചതെന്നാണ പുറത്തുവരുന്ന വിവരം. കോപ്പിയടിയെ തുടര്‍ന്ന് ഇതിന് മുമ്പ് ഇയാള്‍ പങ്കെടുത്ത പരീക്ഷകളും സംശയത്തിന്റെ നിഴലിലാണ്.

2014 ല്‍ 112ാം റാങ്ക് നേടിയ സഫീര്‍ കരീം എഴുത്തുപരീക്ഷയില്‍ 1750 ല്‍ 772 മാര്‍ക്ക് വാങ്ങിയപ്പോള്‍ അഭിമുഖത്തിന് 275 ല്‍ 178 മാര്‍ക്കും നേടി മൊത്തം 950 മാര്‍ക്കോടെയാണ് പാസ്സായത്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇയാള്‍ ക്യാറ്റ് പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു. മെച്ചപ്പെട്ട റാങ്ക് കരസ്ഥമാക്കി ഐഎസ് നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് കോപ്പിയടി പിടിച്ചത്.

 

 

Related posts