കേ​ര​ളം മ​ഴ​യി​ൽ കു​തി​രു​മ്പോ​ൾ സാ​ഹ​പു​ര ചു​ട്ടു​പൊ​ള്ളു​ന്നു; ദാ​ഹ​ജ​ല​ത്തി​നാ​യി കി​ണ​റി​ലി​റ​ങ്ങി സ്ത്രീ​ക​ളും കു​ട്ടി​ക​ളും

കേ​ര​ളം മ​ഴ​യി​ൽ കു​തി​രു​മ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഹ​പു​ര ചു​ട്ടു​പൊ​ള്ളു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ദി​ൻ​ദോ​രി ജി​ല്ല​യി​ലെ സാ​ഹ​പു​ര​യാ​ണ് തു​ള്ളി​വെ​ള്ള​മി​ല്ലാ​തെ വ​ല‍​യു​ന്ന​ത്. എ​ല്ലാ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും വ​റ്റി​യ​തോ​ടെ നാ​ട്ടു​കാ​ർ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

പ​ല​രും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നു​മാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ട്ടു​കാ​ർ വെ​ള്ളം ചെ​റു​പാ​ത്ര​ങ്ങ​ളി​ൽ കോ​രി പു​റ​ത്തെ​ത്തി​ക്കു​ക​യാ​ണ്. ബ​ക്ക​റ്റ് മു​ങ്ങാ​ൻ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ചെ​റു പാ​ത്ര​ങ്ങ​ളു​മാ​യി കി​ണ​റി​ൽ ഇ​റ​ങ്ങു​ന്ന​ത്.

Related posts