ജീവൻ രക്ഷാനിധി ശേഖരണം: മാർച്ച് നാലിന് പനച്ചിക്കാട് പഞ്ചായത്ത് കൈകോർക്കും;   ആ​ദ്യ സം​ഭാ​വ​ന പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ .​ആ​ർ സു​നി​ൽ കു​മാ​റി​ന്  നൽകി  ബ​സേ​ലി​യോ​സ് പൗ​ലൂ​സ് ദ്വി​തീ​​യ​ൻ കാ​തോ​ലി​ക്കാ ബാ​വ 

ചി​ങ്ങ​വ​നം: ജീ​വ​ൻ ര​ക്ഷാനി​ധി ശേ​ഖ​ര​ണ​ത്തി​നാ​യി പ​ന​ച്ചി​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഒ​ന്നാ​കെ മാ​ർ​ച്ച് നാ​ലി​ന് രം​ഗ​ത്തി​റ​ങ്ങും. പ​ഞ്ചാ​യ​ത്തി​ൽ അ​വ​യ​വം മാ​റ്റി​വ​യ്ക്കൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​വ​രെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് നി​ധി ശേ​ഖ​ര​ണം. ബ​സേ​ലി​യോ​സ് പൗ​ലൂ​സ് ദ്വി​തീയ​ൻ കാ​തോ​ലി​ക്കാ ബാ​വ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ച്ചി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ ​ആ​ർ സു​നി​ൽ​കു​മാ​ർ കാ​തോ​ലി​ക്ക ബാ​വ​യി​ൽ നി​ന്ന് ആ​ദ്യ തു​ക ഏ​റ്റു​വാ​ങ്ങി.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​യി മാ​ത്യു, പു​ന്നൂ​സ് തോ​മ​സ്, ഡോ. ​ലി​ജി വി​ജ​യ​കു​മാ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ​ഫ് അ​ല​ക്സാ​ണ്ട​ർ, പ്ര​ത്യാ​ശ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്‌ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.അ​ൻ​പ​ത് ലക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ല​ക്ഷ്യ​മി​ട്ടാ​ണ് ഫ​ണ്ട്് ശേഖ​ര​ണം ന​ട​ത്തു​ന്ന​ത്.

ചാ​ന്നാ​നി​ക്കാ​ട് കാ​ർ​ത്തി​ക​യി​ൽ ശി​വ​ൻ​കു​ട്ടി(39)ക്കാ​ണ് ആ​ദ്യ​വി​ഹി​തം ന​ൽ​കു​ന്ന​ത്. ര​ണ്ട് വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ജീവി​തം വ​ഴി​മു​ട്ടി​യ നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ശി​വ​ൻ​കു​ട്ടി​​ക്ക് ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്. അ​മ്മ​യാ​ണ് ശി​വ​ൻ​കു​ട്ടി​ക്ക് വൃ​ക്ക ന​ൽ​കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക മാ​റ്റി​വ​യ​ക്കൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തും.

ഇ​തി​നാ​യി പ​ന​ച്ചി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ധി ശേ​ഖ​രി​ക്കു​ന്ന​ത്. പ്ര​ത്യാ​ശ​ഫൗ​ണ്ടേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന 98-ാമ​തു ഫ​ണ്ട് ശേ​ഖ​ര​ണ​മാ​ണി​തെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ .​സെ​ബാ​സ്്റ്റ്യ​ൻ പു​ന്ന​ശേ​രി പ​റ​ഞ്ഞു.

മാ​ർ​ച്ച് നാ​ലി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വീ​ടു​ക​ളും വി​വി​ധ സ്ക്വാ​ഡു​ക​ൾ സ​ന്ദ​ർശി​ച്ച് ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്തും. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത്- വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ചേ​ർ​ന്ന് നൂ​റു വീ​ടി​ന് ഒ​ന്ന് എ​ന്ന നി​ല​യി​ൽ 115 സ്ക്വാ​ഡു​ക​ൾ​ക്ക് രൂ​പം ന​ൽ​കി.

Related posts